വീടുകൾ കോവിസ് ക്ലസ്റ്ററുകളായി മാറുന്നു; സെപ്റ്റംബർ മാസത്തിൽ റിപ്പോർട്ട്‌ ചെയ്തത് ആയിരത്തിലധികം കേസുകൾ

വീടുകളുമായി ബന്ധപ്പെട്ടുള്ള കോവിഡ്-19 കേസുകളിൽ വൻവർദ്ധനവ്. ഹെൽത്ത്‌ പ്രൊട്ടക്ഷൻ സർവെയ്‌ലൻസ് സെന്റർ (HPSC)-ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വിട്ടത്.

HPSC-യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് -19 കേസുകളിൽ വൻ ഉയർച്ചയാണ് സെപ്റ്റംബർ  മാസത്തിൽ ഉണ്ടായത്. 7,598 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 24 പേർ മരണമടയുകയും ചെയ്തു.

രോഗവ്യാപനത്തിൽ ഗണ്യമായ വർധനവുണ്ടായതോടെ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങളും വർധിപ്പിച്ചു. ഡബ്ലിൻ, ഡൊനെഗൽ തുടങ്ങിയ പ്രദേശങ്ങളിലും എല്ലാ തേർഡ് ലെവൽ കോളേജുകളിലും  സർവ്വകലാശാലകളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30  വരെയുള്ള കണക്കുകൾ പ്രകാരം സ്വകാര്യ ഭവനങ്ങളിൽ ആയിരത്തിലധികം ക്ലസ്റ്ററുകൾ റിപ്പോർട്ട്‌ ചെയ്തു. 1081കേസുകളാണ് വീടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ ചെയ്തത്. നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട്  122-ഓളം കേസുകളും റിപ്പോർട്ട്‌ ചെയ്തു.

സെപ്റ്റംബറിൽ മറ്റ് പലയിടങ്ങളിലുമായി 244 ക്ലസ്റ്ററുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു. പബ്ബുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കുടുംബ സംഗമങ്ങൾ, യാത്രകൾ, കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വീടുകളുമായി ബന്ധപ്പെട്ട് ക്ലസ്റ്ററുകൾ വർധിച്ച സാഹചര്യത്തിൽ സർക്കാർതല നിയന്ത്രണങ്ങൾ വർധിപ്പിച്ചു.

നിലവിലെ സ്ഥിതി ഗൗരവകരമാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സന്ദർഭമാണ് ഇതെന്നും ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ പറഞ്ഞു. കഴിവതും ഭവന സന്ദർശനങ്ങൾ ഒഴിവാക്കണം. രണ്ടിൽ കൂടുതൽ  വീടുകളിൽ സന്ദർശനം നടത്തരുതെന്ന് NPHET-യും അറിയിച്ചു

Share this news

Leave a Reply

%d bloggers like this: