കിൽക്കനി മലയാളി, അന്തരിച്ച ജാക്വിലിന്റെ സ്മരണയിൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷൻ നടത്തപ്പെടുന്നു.

അയർലൻഡ് കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയിലെ സജീവസാന്നിധ്യവും, കലാകാരിയും, ശ്രീ. ബിജു കുടമാളൂറിന്റെ ഭാര്യയുമായ ശ്രീമതി ജാക്വിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ മ്യൂസിക്കൽ കോമ്പറ്റീഷൻ നടത്തപ്പെടുന്നു.

പ്രിയ സഹോദരി ജാക്വിലിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ സംഗീത മത്സരത്തിലേക്ക്, വിധികർത്താക്കളായി എത്തുന്നത്, സുപ്രസിദ്ധ ഗായകരായ ശ്രീ. വിധു പ്രതാപ് , ശ്രീമതി. മൃദുല വാര്യർ , ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീ. ജിൻസ് ഗോപിനാഥ് എന്നിവരാണ്.

അയർലൻഡിലെ പുതുതലമുറയിലെ 10 നും 16- നുമിടയിലുള്ള കുട്ടികൾക്കായിരിക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. വിജയികൾ ആകുന്നവർക്ക് ഒന്നാം സമ്മാനമായി 251 യൂറോയും, ട്രോഫിയും, രണ്ടാം സമ്മാനമായി 151 യൂറോയും, ട്രോഫിയും, കൂടാതെ ഫേസ്‍ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ ‘പോപ്പുലർ സിംഗറെയും തിരഞ്ഞെടുക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.
അയർലൻഡിലെ വളർന്ന് വരുന്ന, നാളെയുടെ പ്രതിഭകളെ ഹൃദയപൂർവ്വം ഈ മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

NB . 10 to 16 കാറ്റഗറിയിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നതെങ്കിലും, 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ പങ്കെടുക്കാവുന്നതാണ്.

For more details please contact committee members

Jomy Jose – 0892168562
Anil Joseph Ramapuram – 0899536360
Syam Shanmughan – 0874213209

Share this news

Leave a Reply

%d bloggers like this: