അയർലൻഡിൽ പ്രവചിച്ചതിനേക്കാൾ മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ; തൊഴിൽ മേഖല നേരിട്ടത് വൻ ആഘാതം

അയർലണ്ടിന്റെ സാമൂഹിക-സാമ്പത്തിക-തൊഴിൽ മേഖലകളിൽ വൻപ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചത്. ഈ മേഖലകൾ വലിയ തകർച്ച നേരിടുമെന്നാണ് വിദഗ്ദ്ധർ പ്രവചിച്ചത്.

എന്നാൽ പ്രതീക്ഷിച്ച അത്രയും തകർച്ച ഉണ്ടായിട്ടില്ലെന്നാണ് സെൻ‌ട്രൽ ബാങ്ക് ത്രൈമാസ റിപ്പോർട്ട്‌. സമ്പദ്‌വ്യവസ്ഥ പ്രവചിച്ചതിനെക്കാൾ കൂടുതൽ മെച്ചപ്പെട്ടുവെന്നും സെൻ‌ട്രൽ ബാങ്ക് അറിയിച്ചു.

ബ്രെക്സിറ്റ്- വാണിജ്യേതര ഇടപാട് എല്ലാ മേഖലയിലെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

പകർച്ചവ്യാധി സൃഷ്ടിച്ച ആഘാതം GDP-യിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളെ പരിഗണിച്ചാൽ ഏറ്റവും ചെറിയ ഇടിവ് രേഖപ്പെടുത്തിയത് അയർലണ്ടിലാണ്.

തൊഴിൽ മേഖലയിൽ കോവിഡ് -19 സൃഷ്ടിച്ച ആഘാതം വളരെ കൂടുതലാണ്. തൊഴിലില്ലായ്മ നിരക്ക് അടുത്ത വർഷവും ഇരട്ട അക്കത്തിൽ തുടരുമെന്നാണ് സെൻട്രൽ ബാങ്ക് റിപ്പോർട്ട്‌.

2020-ലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്. 2021-ൽ ഇത് 8 ശതമാനമായി ഉയരും. 2022-ൽ ഇത് 7.5 ശതമാനമായി മാറുമെന്നും സെൻട്രൽ ബാങ്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ഇത് തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: