കോവിഡ് -19 : PUP ക്ലെയിമുകൾ പിൻവലിച്ചത് 12,000-ത്തോളം പേർ

കോവിഡ് -19 വ്യാപനം തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രതിസന്ധി  പരിഹരിക്കുന്നതിനായി രോഗ വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അയർലൻഡ് സർക്കാർ പാൻഡെമിക് തൊഴിലില്ലായ്മ വേതനം (അൺ-എംപ്ലോയ്‌മെന്റ് പേയ്‌മെന്റ്,PUP) സ്കീം ആരംഭിച്ചിരുന്നു.

അൻപതിനായിരത്തിലധികം പേരാണ് ആദ്യഘട്ടങ്ങളിൽ പാൻഡെമിക് തൊഴിലില്ലായ്മ വേതനം സ്വീകരിച്ചിരുന്നത്. തൊഴിൽ മേഖലകളുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ PUP സ്വീകരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ ആഴ്ചയിൽ 11,500-ലധികം പേർ PUP സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഇതോടെ PUP സ്വീകരിക്കുന്നവരുടെ എണ്ണം 205,593 ആയി കുറഞ്ഞു.

സെപ്റ്റംബർ അവസാനത്തോടെ ഡൊനെഗലിൽ ലെവൽ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനെ തുടർന്ന് ഡൊനെഗലിൽ നിന്നും രണ്ടായിരത്തോളം പേർ PUP ലഭിക്കുന്നതിനായി അപേക്ഷ നൽകി.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 7,298 പേരാണ് പാൻഡെമിക് തൊഴിലില്ലായ്മ വേതന ക്ലെയിമുകൾ അവസാനിപ്പിച്ചത്. ഇതിൽ 4,969 പേർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്.

പാൻഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് സ്വീകരിച്ചിരുന്നതും എന്നാൽ തുടർന്നും ആനുകൂല്യം ലഭിക്കാൻ അർഹതയില്ലാത്തതുമായ 4,645 പേരുടെ പേയ്‌മെന്റുകൾ അവസാനിപ്പിച്ചതായും എംപ്ലോയ്‌മെന്റ് അഫയേഴ്സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: