ഡബ്ലിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം; ഗാർഡ അന്വേഷണം ആരംഭിച്ചു

ഡബ്ലിനിലെ N3 റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാ വാവിനെ ഗാർഡ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ആശുപത്രിയിലേക്കുള്ള വഴിയിൽ ഇയാൾ മരിച്ചു. കൊല്ലപ്പെട്ടയാൾക്ക് ഏകദേശം നാൽപത് വയസ് പ്രായം വരുമെന്നാണ് ഗാർഡയുടെ നിഗമനം.

തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെ Snugborough Road Bridge-ൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഗാർഡ
ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ ജെയിംസ് കൊനോലി മെമ്മോറിയൽ ആശുപത്രിയിൽ എത്തിിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത്‌ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ടയാൾ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായെന്നാണ് സൂചന. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ CCTV ദൃശ്യങ്ങളും ഗാർഡ പരിശോധിക്കും.

സംഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 01 666 7000 -എന്ന Blanchardstown ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800 666 111-എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: