കോവിഡ് 19: അയർലൻഡിൽ ഭവന സന്ദർശനങ്ങൾക്ക് കർശന വിലക്ക്

കോവിഡ് -19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അയർലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ. രോഗ വ്യാപനത്തിന് കാരണമാകുന്ന ഭവന സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സർക്കാർ.

സന്ദർശകരെ അനുവദിക്കരുതെന്ന് പുതിയ നിയന്ത്രണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ ഉൾപ്പെടെയുള്ള അത്യാവശ്യ ജോലിക്കാർക്ക് അവരുടെ ജോലിസ്ഥലത്തേക്ക് പോകുന്നതിന് തടസ്സമില്ല.

ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ആളുകൾ വീടുകളിൽ ഇരുന്നു തന്നെ ജോലി ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു. പ്ലംബർമാരും ഇലക്ട്രീഷ്യൻമാരും ജോലി സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. തൊഴിൽപരമായ കാരണങ്ങളാൽ ഭവന സന്ദർശങ്ങൾ നടത്താൻ പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും അനുമതിയുണ്ട്.

ഇന്ന് മുതൽ നവംബർ 10 വരെ ഈ നിയന്ത്രണം നിലനിൽക്കും. അതായത് ഗാർഹിക സന്ദർശകങ്ങൾക്ക് രാജ്യവ്യാപകമായി കർശന നിയന്ത്രണം ഏർപ്പെടുത്തും. ആശ്രിത പരിചരണം, ശിശു പരിപാലനം തുടങ്ങിവക്കും ഇളവുകൾ അനുവദിക്കും.

അത്യാവശ്യ കാരണങ്ങളാൽ ഭവന സന്ദർശനങ്ങൾ നടത്തേണ്ടി വന്നാൽ ആളുകൾ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. വായുസഞ്ചാരം ഉള്ള സ്ഥലങ്ങൾ ആകാൻ പ്രതേകം ശ്രദ്ധിക്കണം. ഫെയ്‌സ്മാസ്കുകൾ ധരിക്കുകയും ശാരീരിക അകലം പാലിക്കാൻ പ്രതേകം ശ്രദ്ധ ചെലുത്തുകയും വേണം.

Share this news

Leave a Reply

%d bloggers like this: