പാലിൽ ദോഷകരമായ ബാക്ടീരിയകളുടെ സാന്നിധ്യം; ഉൽപ്പന്നം തിരികെ വിളിച്ച് നിർമാതാക്കൾ

ഭക്ഷ്യ ഉപയോഗത്തിനുള്ള പാലിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്തി. എന്ററോ ബാക്റ്റീരിയസ്സിസ് ഇനത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് പാലിൽ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് നിരവധി റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് പാൽ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ ഡയറി പ്രോസസ്സിംഗ് ഗ്രുപ്പായ Arrabawn Co-op- ആണ്‌ തങ്ങളുടെ ഉത്പന്നങ്ങൾ തിരികെ വിളിക്കുന്നത്.

ആൽഡി സ്റ്റോറുകളിൽ വിപണനം നടത്തിയ Arrabawn Fresh Milk, Homefarm Fresh Milk, Gala Fresh Milk, Spar Fresh Milk, Mace Fresh Milk, Clonbawn Fresh Milk തുടങ്ങിയവയാണ് കമ്പനി തിരികെ വിളിക്കുന്നത്.
ഒക്ടോബർ 26 വരെ ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങളാണിവ.

ഒക്ടോബർ 27 വരെ ഉപയോഗിക്കാൻ കഴിയുന്ന ക്ലോൺബോൺ ലൈറ്റ് പാലിന്റെ ഒരു ലിറ്റർ, രണ്ട് ലിറ്റർ പാക്കറ്റുകളും ആൽഡി സ്റ്റോറുകളിൽ നിന്ന് തിരിച്ചുവിളിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.

ചില്ലറ വിൽപ്പനക്കാരോട് ഷോപ്പുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ നീക്കംചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു. ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അവ തിരികെ നൽകണമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധന നടത്തുകയാണെന്നും FSAI അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: