ഇലക്ട്രിക് കാറുകളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഫോക്സ് വാഗൺ ഐഡി 3

ഇലക്ടിക് വിപ്ലവത്തിനൊരുങ്ങി ഫോക്സ് വാഗൺ ഐഡി 3. വ്യത്യസ്തമായ ആധുനിക സംവീധാനങ്ങളാണ് കമ്പനി അവകാശപ്പെടുന്നത്. അകത്ത് വളരെ വിശാലമായ ഇടമാണ് ഈ വാഹനത്തിൻറെ പ്രധാന പ്രത്യേകത. നീളമുള്ള വീൽബേസ് ഉണ്ട്. മുൻവശത്ത് എഞ്ചിൻ ഇല്ല, അതിനാൽ അധിക സ്ഥലത്തിൻറെ ആനുകൂല്യം ലഭിക്കും.

കൂടുതൽ ഉയരത്തിൽ ഇരുന്നുള്ള ഡ്രൈവിംഗ് ഈ വാഹനത്തെ ഗോൾഫ് മോഡലിനേക്കാൾ മികച്ചതാക്കുന്നു. ബൂട്ട്, സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ഗോൾഫിലെ പോലെ തന്നെ മികച്ചതാണ്. മികച്ച 10.5 ഇഞ്ച് സ്‌ക്രീൻ എല്ലാം വ്യക്തമായും സിംബിളായും പ്രദർശിപ്പിക്കുന്നു. ഇത് ബട്ടണുകൾക്ക് പകരം സ്വൈപ്പ് ആൻഡ് പുഷ് ടെക്നോളജി പ്രധാനം ചെയ്യുന്നു.

ഒരു ഇലക്ട്രിക് കാറിനെ സംബന്ധിച്ച് അതിശയകരമല്ലെങ്കിലും, വേഗത മറ്റൊരു പ്രത്യേകതയാണ്. ഏകദേശം 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഡ്രൈവിംഗ് ആസ്വദിക്കുന്നവർക്ക് മികച്ച വാഗ്ദാനമാണ് ഈ വാഹനം.

മോശം റോഡുകളുടേയും ബമ്പുകളിൽ കയറി ഇറങ്ങുന്നതിന്റെയും ആയാസം വളരെയേറെ ലഘൂകരിച്ചുട്ടുണ്ട് ഈ പുതിയ മോഡലിൽ. ഒരു ഇലക്ട്രിക് കാർ എന്ന വിധത്തിലുള്ള പ്രകടനം പൊതുവേ മികച്ചതാണ്. ഊർജ്ജ സംരക്ഷണത്തിലും പരിസ്ഥിതി സൗഹൃദത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ഐഡിയെക്കുറിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം മികച്ച മൈലേജ് ലഭ്യമായ ബാറ്ററി സാങ്കേതിക വിദ്യ എന്നതാണ്. ഒറ്റ ചാർജിൽ 300 ലധികം കിലോമീറ്റർ താണ്ടാനുള്ള ബാറ്ററി കരുത്താണ് കമ്പനി പ്രധാനം ചെയ്യുന്നത്. ഇന്റീരിയർ നിലവാരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഐഡിക്ക് മികച്ച സുരക്ഷാ പാക്കേജ് ഉണ്ട്. കൂടാതെ യൂറോ‌ എൻ‌സി‌പി ക്രാഷ് ടെസ്റ്റ് പ്രോഗ്രാമിലെ മികച്ച 5 സ്റ്റാർ റേറ്റിംഗും ഇതിനോടകം നേടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: