അയർലണ്ടിലെ ഏറ്റവും വലിയ വീട് കവർച്ച Leixlip-ൽ; സ്വർണ്ണവും പണവുമടക്കം 190,000 യൂറോയുടെ കൊള്ള, മോഷ്ടാവിനെ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് ഗാർഡ

ഐറീഷ് മലയാളികൾക്ക് സുപരിചിതയായ വ്യവസായ സംരംഭകയുടെ വീട്ടിൽ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച വീട് കവർച്ച നടന്നിട്ടുള്ളത്. ഏറ്റവും വലിയ കൊള്ളയ്‌ക്കാണ് കഴിഞ്ഞ ദിവസം അയർലൻഡ് സാക്ഷ്യം വഹിച്ചത്. സ്വർണ്ണവും പണവുമടക്കം 190,000 യൂറോയുടെ മുതലാണ് കൊള്ളയടിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചവർ അത് കൈമാറുന്നതിന് മുന്നോട്ട് വരണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മോഷണം നടന്നത്. മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു വ്യവസായ സംരംഭകയുടെ വീട്ടിലെ ഈ മോഷണം ഐറിഷ് മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്.

വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സംഘം വീട് കൊള്ളയടിക്കുകയും വീട്ടിൽ ബ്ലീച്ച് ഒഴിക്കുകയും ചെയ്തു. ശേഷം 180,000 യൂറോ പണവും 10,000 യൂറോ വിലവരുന്ന ആഭരണങ്ങളുമായി അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

മോഷ്ടാക്കളെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത അന്വേഷണത്തിലാണ് ഗാർഡ. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കുന്ന ആർക്കും 01-666-78-00 എന്ന നമ്പറിലോ Leixlip ഗാർഡയുമായോ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: