അയർലണ്ടിൽ കുടിയേറിയ നഴ്സുമാരുടെ പുതിയ സംഘടന, ‘Migrant Nurses Ireland ‘ (MNI) , INMO- യുടെ പങ്കാളിത്തത്തോടെ രൂപം കൊണ്ടു

നേഴ്സിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്  കുടിയേറ്റ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നതിനും, പൊതുസൂഹത്തിൽ അവരുടെ തനതായ  പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും, അയർലണ്ടിലേ നേഴ്സിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടയായ INMO- യുടെ പങ്കാളിത്വത്തോടെ  ‘Migrant Nurses Ireland ‘ (MNI) എന്ന സ്വതന്ത്ര  സംഘടനരൂപീകരിക്കപ്പെട്ടു.

https://migrantnurses.ie/

MNI പ്രതിനിധികൾ വിവിധ ഘട്ടങ്ങളിൽ INMO General Secretaryയും  മറ്റ് ഭാരവാഹികളുമായും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ആദ്യവാരം കൂടിയ INMO-യുടെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിൽ ആയിരുന്നു തീരുമാനം. 09.11.2020 തിങ്കളാഴ്ച, ഇന്ത്യൻ അംബാസഡർ ശ്രീ H.E. സന്ദീപ് കുമാറിൻ്റെ സാന്നിദ്ധ്യത്തിൽവെച്ച് നടക്കുന്ന INM0 എക്സിക്യൂട്ടിവ് യോഗത്തിൽ , MNI യ്യും ആയുള്ള പങ്കാളിത്ത-കരാർ ഒപ്പുവെക്കും.

അയർലണ്ടിലെ തൊഴിലിടങ്ങളിൽ ലഭിക്കുന്ന സൺ‌ഡേ പ്രീമിയം,  ബാങ്ക് ഹോളിഡേ പേ, തുടങ്ങി ഇന്ന്  ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പിന്നിൽ തൊഴിലാളി യൂണിയനുകളുടെ നിരന്തരമായ സമരങ്ങളുടെയും  സമ്മർദ്ദങ്ങളുടെയും ചരിത്രം ഉണ്ട്.

പുതിയൊരു രാജ്യത്തേയ്ക്ക് തൊഴിലിനായി കുടിയേറിയവർ അയർലൻഡ് പോലെ  ഒരു വികസിത രാജ്യത്തെ തൊഴിൽ  അവകാശങ്ങളെ പറ്റിയുള്ള അജ്ഞതയും മറ്റും മൂലം തൊഴിലിടങ്ങളിൽ അനാവശ്യ സമ്മർദ്ദങ്ങളിൽ പെട്ട് നിശബ്ദം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ട്.

അയർലണ്ടിലെ പൊതു മേഖലാ സ്ഥാപനങ്ങളിലും, മറ്റ് സ്വകാര്യ നേഴ്സിങ് ഹോമുകളിലും മലയാളികൾക്കടക്കമുള്ള കുടിയേറ്റക്കാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ അവർക്കൊപ്പം നിൽക്കാൻ    INMO- യുമായി ചേർന്ന് പ്രവർത്തിക്കും എന്ന് MNI ഭാരവാഹികൾ വ്യക്തമാക്കി. പുതുതായി അയർലണ്ടിലേക്ക് നേഴ്സിങ്ങ് ജോലിക്കായി എത്തുന്നവർ അഭിമുഖികരിക്കേണ്ടി വരുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകാനും MNI പ്രതിജ്ഞാബദ്ധമാണ്.

കുടിയേറിയ നേഴ്സിങ്ങ് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ വ്യക്തിപരമായും സംഘടനാപരമായും ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തികളുടെ ഒരു കൂട്ടായ്‌മ ഇന്നത്തെ സാഹചര്യത്തിൽ വളരെ അനിവാര്യമാണ്. പലയിടങ്ങളിലും  അവഗണിക്കപെടുന്നു എന്ന അഭിപ്രായം കുടിയേറിയ തൊഴിലാളികൾക്കിടയിൽ നിലനിൽക്കേ MNI എന്ന സംഘടന നൽകുന്നത് ചെറിയ ആശ്വാസമല്ല. കുടിയേറ്റ നേഴ്സിങ്ങ് തൊഴിലാളികൾ  അഭിമുഖീകരിക്കേണ്ടിവരുന്ന സാംസ്കാരിക അരക്ഷിതാവസ്ഥയ്ക്കും, ഇവിടുള്ള സംഘടനകളിലും തൊഴിലിടങ്ങളിലും നേരിടേണ്ടി വരുന്ന പാർശ്വവൽക്കരണത്തിനും അറുതി വരുത്താൻ MNI പ്രതിഞാബദ്ധമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കൂടുതൽ ആളുകളിലേക്ക് സംഘടനയെ  എത്തിച്ചു , മാറ്റത്തിൻ്റെ വലിയ തരംഗം സൃഷ്ടിക്കാൻ സംഘടനയോട് ചേർന്ന് പ്രവർത്തിക്കാൻ അയർലൻറിലെ എല്ലാ ഇന്ത്യൻ നേഴ്സിങ്ങ് തൊഴിലാളികളോടും MNI ആഹ്വാനം ചെയ്യുന്നു.
സൗജന്യ മെമ്പർഷിപ്പിനായി വെബ്സൈറ്റ് സന്ദർശിക്കുക.
https://migrantnurses.ie/join-now/

Share this news

Leave a Reply

%d bloggers like this: