ഇൻഷുറൻസ് ഇല്ലാത്ത വാഹനം, ലൈസൻസ് ഇല്ലാത്ത ഡ്രൈവർ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇനി മുതൽ MIBI ബാധ്യസ്ഥരല്ല

ഇൻഷുറൻസ് ഇല്ലാതെ വണ്ടിയോടിക്കുകയും അപകടങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യസ്ഥത ഇനി MIBI-ക്ക് ഇല്ല. ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ചത്.

ഇൻഷുറൻസ് ഇല്ലാത്തതും ലൈസൻസ് ലഭിക്കാത്തതുമായ ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകാനുള്ള മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (എം.ഐ.ബി.ഐ) ബാധ്യസ്തരല്ലെന്ന് ഒരു കേസിന്റെ വിധിക്കിടെയാണ് കോടതി അറിയിച്ചത്.

Janvier Tumusabeyezu എന്ന വ്യക്തിയുടെ പരാതിയിൻമേലാണ് കോടതി ഈ വിധി ന്യായം പുറത്തുവിട്ടത്. തുമുസബയേസുവിന്റെ വിധിന്യായത്തിൽ MIBI-യുടെ ഉത്തരവാദിത്തം ഒഴിവാക്കേണ്ടതാണെന്ന് ജസ്റ്റിസ് ബെർണാഡ് ബാർട്ടൻ കണ്ടെത്തി.

ആ ബാധ്യത ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ച ഡ്രൈവർ Daniel Muresan വഹിക്കും. 2017 ജൂൺ 26ന് വെസ്റ്റ്മീത്തിലെ ബല്ലിൻലോഫ് കാസിലിൽ വച്ചാണ് അപകടം നടന്നത്.

Daniel ഓടിച്ചിരുന്ന മിത്സുബിഷി കോൾട്ട് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഒരു കുഴിയിൽ ഇടിക്കുകയും ചെയ്തു. ഈ വാഹനത്തിന് എൻസിടിയോ നികുതിയോ ഇൻഷുറൻസോ ഇല്ല. കൂടെ യാത്ര ചെയ്തിരുന്ന തുമുസബ്യൂസുവിന് ചെറുകുടലിനും, വലതു തോളിനും മുതുകിനും സാരമായി പരിക്കേറ്റു. വയറുവേദനയെ തുടർന്ന് പിന്നീട് ശസ്ത്രക്രിയയും നടത്തി.

ഡ്രൈവിംഗ് ലൈസൻസോ ഇൻഷുറൻസോ ഇല്ലെങ്കിലും കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയാളാണ് ഡാനിയേൽ. ഈ ബാധ്യത ഏറ്റെടുക്കാമെന്ന് ഒടുവിൽ ഡാനിയേൽ സമ്മതിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: