ഏഴു ദിവസം കഴിഞ്ഞാൽ ഇനി വാട്ട്‌സ്ആപ്പ് മെസേജുകൾ അപ്രത്യക്ഷമാകും

പുതിയ സവിശേഷതകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സാപ്പ് വഴി അയക്കുന്ന മെസേജുകളുടെ ആയുസ്സ് ഇനി ഏഴു ദിവസത്തേയ്ക്ക് മാത്രം. അടുത്ത ആഴ്ച മുതൽ ഈ അപ്ഡേഷൻ നിലവിൽ വരുമെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നത്.

ഉപഭോക്താക്കൾക്ക് സന്ദേശങ്ങള്‍ സൂക്ഷിക്കണോ അതോ ഏഴു ദിവസത്തിനുശേഷം സ്വയം അപ്രതീക്ഷമാകാൻ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കാനുള്ള സംവിധാനമുണ്ടാകും.
ഇതിനനുസൃതമായി ആവശ്യമുള്ളവ നിലനിർത്താം. ബാക്കിയുള്ളവ സ്വയം അപ്രത്യക്ഷമാകും.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുന്ന നിലവിലെ രീതിയെക്കാൾ ഉപഭോക്താക്കൾക്ക് പ്രിയം ഈ രീതിയാണെന്ന് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സന്ദേശങ്ങൾ ദീർഘകാലത്തേക്ക് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഉപഭോക്താക്കളിൽ നിന്നുള്ള നിലവിലെ പ്രതികരണമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: