ഇന്ത്യ ഉൾപ്പെടുന്ന ‘റെഡ്’ സോണിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ 5 ദിവസം മാത്രം.

ഇന്ത്യ ഉൾപ്പെടുന്ന ‘റെഡ്’ സോണിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ 5 ദിവസം മാത്രം. PCR Covid 19 പരിശോധന. നടത്തി റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ റെഡ് സോണിൽ നിന്ന് വരുന്ന യാത്രക്കാർക് 5 ദിവസം കഴിയുമ്പോൾ സ്വന്തം സഞ്ചാരങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമില്ല.നവംബർ 29 നു് ശേഷം പുതിയ നടപടി പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി Thomas Byrne അറിയിച്ചു.
നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.യൂറോപ്യൻ യൂണിയന്റെ പുതിയ ട്രാഫിക് നയം അനുസരിച്ചു രാജ്യങ്ങളെ റെഡ്,ഗ്രീൻ ,ഓറഞ്ച് എന്നിങ്ങനെ കൊറോണ റിസ്കിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിട്ടുണ്ട്.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ & കണ്ട്രോൾ ആഴ്ചയിൽ ഒരിക്കൽ പോസിറ്റീവ്കേസുകളുടെ Map പ്രസിദ്ധീകരിക്കും.
കോവിഡ് ടെസ്റ്റുകളുടെ ചെലവു കളെ കുറിച്ച് വ്യക്തമായ ധാരണ ഇത് വരെ വന്നിട്ടില്ല. സ്വകാര്യ മേഖല €150 നും €200 ഇടയിൽ ഈടാക്കുമെന്ന് കരുതുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ഡബ്ലിൻ എയർപോർട്ടിൽ ടെസ്റ്റിങ് സൗകര്യം ഏർപ്പെടുത്തും .കോർക്ക്, ഷാനൻ എയർപോർട്ട്കളും ടെസ്റ്റിംഗ് സെന്റർ സ്ഥാപിക്കാൻ താല്പര്യം പ്രകടിപ്പിച്ചു.

വ്യോമയാന മേഖലയ്ക്ക് €80 മില്യന്റെ ഒരു ഫണ്ടിങ് പേക്കേജും ഇന്നലെ സർക്കാർ അനുവദിച്ചിട്ടുണ്ട്.വരനിരിക്കുന്ന ശിശിരകാലത്തെ പ്രയാസങ്ങൾ മുൻ നിർത്തിയാണ് തുക അനുവദിച്ചത്.

Share this news

Leave a Reply

%d bloggers like this: