പ്രതിശീർഷ വരുമാനം € 166051, ചരിത്രത്തിലെ ഏറ്റവും വല്യ ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് ജനത.

രാജ്യം കൊറോണയുടെ പിടിമുറുക്കത്തിലൂടെ കടന്നു പോകുന്നെങ്കിലും ഐറിഷ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് കുടുംബങ്ങൾ , ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അയർലണ്ടുകാരുടെ സമ്പത്ത് കൂടുതൽ ഉയരങ്ങളിലെത്തി, കാരണം കുടുംബങ്ങൾ കൂടുതൽ പണം സമ്പാദിക്കുകയും കടം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനർത്ഥം ആളോഹരി അടിസ്ഥാനത്തിൽ, ഒരു മുതിർന്ന ഐറിഷ് പൗരന്റെ ശരാശരി വരുമാനം € 166051 ആണെന്നതാണ്.
സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, 2020 ന്റെ രണ്ടാം പകുതിയിൽ ഐറിഷ് ഗാർഹിക സ്വത്ത് ഉയർന്ന് €817 ബില്യണിൽ എത്തിനിൽക്കുകയാണ്. സ്ഥാവര സ്വത്തുകളുടെ വിലകൾ, നിക്ഷേപപ്രവാഹം, ഇൻഷുറൻസ്, പെൻഷൻ പദ്ധതികളിലെ മൂല്യവർദ്ധനവ്, വായ്പകൾ വാങ്ങുന്നതിലുള്ള ഇടിവ് എന്നിവകാരണമാണ് ഗാർഹിക സമ്പാദ്യം ഇത്രയധികം ഉയർന്നത്.

സെൻട്രൽ ബാങ്ക് ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഗാർഹിക വരുമാനമാണിത് . 2007 ന്റെ രണ്ടാം പകുതിയിൽ ഉണ്ടായ € 723 ബില്യൺ വർദ്ധനവിനേക്കാൾ 12 % കൂടുതലാണ് ഇത്. സ്വത്ത്, ഈ വർഷം ആദ്യ പകുതിയിൽ, 2.9 % അഥവാ €23 ബില്യൺ ആയി ഉയർന്നു . സമ്പാദ്യം വീണ്ടും വർദ്ധിച്ചു.

കോവിഡ് -19 ന്റെ പ്രഭാവം ഈ മേഖലയ്ക്കുള്ള ചെലവുകളുടെ അവസരങ്ങൾ കുറഞ്ഞതിനാൽ 2020 ലെ രണ്ടാം പകുതിയിൽ ഗാർഹിക വരുമാനം വർദ്ധിച്ചു.ഇതിനർത്ഥം, ഡിസ്പോസബിൾ വരുമാനത്തിന്റെ അനുപാതമെന്ന നിലയിൽ, ഗാർഹിക കടം വീണ്ടും 2% പോയിന്റുകൾ കുറഞ്ഞ് 107 ശതമാനമാനത്തിൽ എത്തി എന്നാണ്. സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്, ഈ കാലയളവിൽ ഗാർഹിക ഡിസ്പോസബിൾ വരുമാനം വർദ്ധിച്ചതാണ് കടത്തിന്റെ കുറവിന് കാരണമായത്.ഏറ്റവും പുതിയ ഇടിവ് അർത്ഥമാക്കുന്നത്,
ഡെൻമാർക്ക് (211 %),
നെതർലാൻഡ്‌സ് (192 %),
യുകെ (123 %) തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നിലാണ് അയർലൻഡ് എന്നാണ് . എന്നാൽ യൂറോപ്പിന്റെ 19 ശരാശരിയേക്കൾ (95 %) കൂടുതലാണ് അയർലണ്ടിലെ ഗാർഹിക വരുമാനം

സമ്പന്നത അനുഭവപ്പെടുന്നില്ലേ?

സാമ്പത്തിക അനിശ്ചിതത്വം, വേതന അനുബന്ധങ്ങൾ, പാൻഡെമിക് പേയ്മെന്റുകൾ എന്നിവനിലനിൽക്കുന്ന ഈ കാലത്ത്, വർദ്ധിച്ചുവരുന്ന വേലിയേറ്റത്തിൽ എല്ലാ ബോട്ടുകളും ഉയർത്തപ്പെടില്ലെന്നത് വ്യക്തമാണ്, സെൻട്രൽ ബാങ്ക് ഇത് സൂചിപ്പിക്കുന്നുണ്ട്. ഈ കണക്കുകൾ “വ്യക്തിഗത ജീവനക്കാരുടെ അടിസ്ഥാന അനുഭവങ്ങളെ പ്രതിഫലിപ്പിക്കുകയോ സമ്പത്തിന്റെ വിതരണത്തെ വിവരിക്കുകയോ ചെയ്യില്ല” എന്ന് സെൻട്രൽ ബാങ്ക് പറയുന്നു.എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ഉണ്ടായിരുന്നിട്ടും, ചെലവിടൽ കുറയുന്നതിനൊപ്പം സബ്സിഡികൾ ഏർപ്പെടുത്തുന്നത്,ഗാർഹിക വരുമാനത്തിൽ ഇത് ചെലുത്തുന്ന സ്വാധീനം കുറച്ചിട്ടുണ്ട്.

സർക്കാരിന്റെ കടം:

കോവിഡ് -19 കാരണം, വിവിധ ലോക്ക്ഡൗണുകൾ, നിയന്ത്രണങ്ങൾ എന്നിവ പൊതു ധനകാര്യത്തിൽ ഏല്പിച്ച
അമിത ഭാരം എതാണ്ട്, €14.3 ബില്യൺ സർക്കാർ വായ്പയാണ്. (രണ്ടാം പാദത്തിൽ). ഒരു താരതമ്യമെന്ന നിലയിൽ നോക്കുമ്പോൾ, 2020 ന്റെ മൊത്തത്തിലുള്ള കാലയളവിൽ €10 ബില്യൺ മുതൽ €14 ബില്യൺ വരെ വായ്പയെടുക്കുമെന്ന് NTMA, 2019 ഡിസംബറിൽ സൂചിപ്പിച്ചിരുന്നു, എന്നാൽ ഇപ്പൊൾ 3 മാസത്തിനുള്ളിൽ €14 ബില്യൺ മുതൽ €18 ബില്യൺ വരെ ഇതിനകം കടമെടുത്ത് കഴിഞ്ഞു.
കോവിഡ് -19 അനുബന്ധ വായ്പയെടുക്കലിലുള്ള വർദ്ധനവ് കാരണം സർക്കാരിന്റെ കടം ഇപ്പോൾ €252 ബില്യനായി ഉയർന്നു
ഏതു എക്കാലത്തെയും ഉയർന്ന നിരക്കാണ്. എന്നിരുന്നാലും, രണ്ടാം പാദത്തിൽ € 632 മില്യൺ സർക്കാരിന്റെ വരുമാനത്തിൽ അധികം രേഖപ്പെടുത്തിയത് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം ആണ്.

Share this news

Leave a Reply

%d bloggers like this: