അയർലണ്ടിൽ യെല്ലോ വിൻഡ് ജാഗ്രത നിർദ്ദേശം നൽകി മെറ്റ് ഐറാൻ

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റ് അനുഭവപ്പെടാൻ സധ്യത. ആയതിനാൽ രാജ്യത്താകമാനം യെല്ലോ വിൻഡ് മന്നറിപ്പ് നൽകി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ അറിയിച്ചു.

തെക്ക് പടിഞ്ഞാറ് മുതൽ പടിഞ്ഞാറൻ പ്രദേശം വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മെറ്റ് ഐറാൻ നാല് വ്യത്യസ്ത യെല്ലോ വിൻഡ് മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്.

കാറ്റ് മണിക്കൂറിൽ 90 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ മുന്നറിയിപ്പ് രാവിലെ 11 ന് പ്രാബല്യത്തിൽ വരും. ഉച്ചകഴിഞ്ഞ് 3 മണി വരെ ഇത് നീണ്ടുനിൽക്കും. ഉച്ചയ്ക്ക് 12-നും വൈകുന്നേരം 6-നും ഇടയിൽ ലെയ്ൻസ്റ്ററിലും വൈകുന്നേരം 3-നും 6-നും ഇടയിൽ കൊണാച്ചിലും കാറ്റ് വീശും.

കവാൻ, മോനാഘൻ, ഡൊനെഗൽ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.

രാജ്യത്ത് ഈർപ്പമുള്ളതും കാറ്റുള്ളതുമായ കാലാവസ്ഥ ഉണ്ടാകുമെന്നാണ് മെറ്റ് ഐറാന്റെ വിലയിരുത്തൽ. പകൽ സമയത്ത് കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ഭാഗത്ത്‌ അനുഭവപ്പെടുന്ന മഴ ഉച്ചയോടെ വടക്കൻ പ്രദേശങ്ങളിലേക്കും നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ മഴ കൂടുതൽ സമയം നീണ്ടുനിൽക്കും. ആലിപ്പഴ വീഴചയും ഇടിമിന്നലും ഉണ്ടായേക്കാം. ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയാണ്.

Share this news

Leave a Reply

%d bloggers like this: