സഹപ്രവർത്തകരുടെ PPS നമ്പർ ഉപയോഗിച്ച് തൊഴിൽ ഇല്ലായ്മ വേതനത്തിൽ വൻ തട്ടിപ്പ്

.
24 പേരുടെ pup വേതനം ഒരാൾ വാങ്ങി വൻ തട്ടിപ്പ്. പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം ആരംഭിച്ചപ്പോൾ മുതൽ 47000 യൂറോയുടെ തട്ടിപ്പ്. വ്യാജമായി സ്ഥാപിച്ച അക്കൗണ്ടുകൾ വഴി. ഇതിനായി 24 സഹപ്രവർത്തകരുടെ pps നമ്പർ ഉപയോഗിക്കിക്കിരുന്നു.
ആഴ്ചയിൽ 8,000യൂറോ വരെ പാൻഡെമിക് തൊഴിലില്ലായ്മ വേതനo കിട്ടാൻ അർഹതയുള്ള 24 പേരുടെ pps number ഉൾപ്പെടെ ഉള്ള പേർസണൽ ഡീറ്റെയിൽസ് ഉപയോഗിച്ച വൻ തട്ടിപ്പു നടത്തിയ യുവാവിനെ ഗാർഡ വൃത്തങ്ങൾ തിരയുന്നു.
നിലവിൽ PUP അപ്ലിക്കേഷൻ സിസ്റ്റം വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരേ ഇമെയിൽ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും, ധാരാളം ക്‌ളൈമുകളിൽ ഉപയോഗിക്കപെടുന്നെങ്കിലും സാമൂഹിക സംരക്ഷണ വകുപ്പിന് ഇതു തടയാനുള്ള ടെക്നിക്കൽ വൈഭവം ഇത് വരെ ആയിട്ടില്ലെന്നാണ് ഈ തട്ടിപ്പുകളിലൂടെ മനസ്സിലാക്കാൻ പറ്റുന്നത്.
നിലവിൽ ഒരു മില്യൺ യൂറോയുടെ തട്ടിപ്പുകൾ എങ്കിലും തൊഴിൽ ഇല്ലായ്മ വേതനം ക്ലെയിം ചെയ്യുന്നതിൽ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ സംശയത്തിന്റെ നിഴലിൽ ഉള്ള യുവാവ്, തൻ്റെ 24 സഹപ്രവർത്തകരുടെയും പേരിൽ pup അപേക്ഷ നൽകി. എന്നാൽ ഈ 24 പേർക്കും ഈ തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ഗാർഡ വൃത്തങ്ങൾ അറിയിക്കുന്നത്.
ഈ 24 പേരിൽ പകുതിയും, ജോലി ചെയ്യാൻ അയർലൻഡിലെത്തിയ സാധാരണകരായ ആയ വിദേശ പൗരന്മാർ ആണെന്നും ഗാർഡ കണ്ടെത്തി.കുറ്റക്കാരൻ ആയ 30 വയസ്സുള്ള യുവാവ് ഡബ്ലിനിൽ ആണ് താമസം എന്നും 7 അക്കൗണ്ട് സ്വന്തമായുള്ള വ്യക്തി ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
മാർച്ചിൽ ആരംഭിച്ച തട്ടിപ്പ് ഓഗസ്റ്റിൽ കണ്ടെത്തി എങ്കിലും 47,000യൂറോ ഇതിനകം അക്കൗണ്ടിൽ വീണിരുന്നു. തട്ടിപ്പിന്റെ മുഴുവൻ കാലയളവിലും പണം ലഭിച്ചിരുന്നില്ലെങ്കിലും 8,500യൂറോ ആഴ്ചയിൽ കിട്ടേണ്ട വിധത്തിൽ അയാൾ അക്കൗണ്ടുകൾ സജ്ജമാക്കിയിരുന്നു.
ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ ഇയാൾ ജോലി ചെയ്തിരുന്നു എന്നു കണ്ടെത്തി.
തൻ്റെ പദവി ദുരുപയോഗം ചെയ്തു സഹപ്രവർത്തകരുടെ pps നമ്പർ ഉൾപ്പെടെ ഉള്ള ഡീറ്റെയിൽസ് ഇയാൾ മനസ്സിലാക്കിയത്.

Share this news

Leave a Reply

%d bloggers like this: