800 വർഷത്തിനിടെ ആദ്യമായി അയർലൻഡിലെ ആകാശത്തു പ്രത്യക്ഷപ്പെടുന്ന അപൂർവ ‘ക്രിസ്തുമസ് സ്റ്റാർ ‘


സ്കൈ ഗേസേഴ്സിന് ഡിസംബർ 21ന് ഈ മനോഹരമായ ആകാശഗോളത്തെ കാണാനുള്ള അവസരം ലഭിക്കും.
ഈ മാസം ഡിസംബർ 21ന് ശൈത്യ കാലാവസ്ഥയിൽ ഐറിഷ് ആകാശത്തു ദൃശ്യമാകുന്ന ഈ അപൂർവ ക്രിസ്തുമസ് സ്റ്റാറിന്റെ ദൃശ്യ വിരുന്നിനായി വ്യാഴം, ശനി ഗ്രഹങ്ങൾ അണിനിരക്കും.
രണ്ടു ഗ്രഹങ്ങളും വളരെ അടുത്തടുത്ത് ആയിരിക്കും. ഒന്നൊന്നിനോട് ചേരുന്നതായി തോന്നുമ്പോൾ അതിനെ ‘ബത്‌ലഹേമിലെ
ക്രിസ്തുമസ് സ്റ്റാർ ‘എന്നോ ‘ദി ഗ്രേറ്റ്‌ കൺജെക്ഷൻ ‘ എന്നോ വിളിക്കാം. വ്യാഴം, ശനി ഗ്രഹങ്ങൾ ചന്ദ്രനിൽ നിന്നും 0.1 ഡിഗ്രി മാത്രം അകലെ അല്ലെങ്കിൽ ചന്ദ്രന്റെ അഞ്ചിലൊന്നു വീതിയിൽ സ്ഥിതി ചെയ്യും.
ഈ അവിശ്വസനീയമായ ജ്യോതി ശാസ്ത്ര പ്രതിഭാസത്തിന്റെ അവസാന കാഴ്ച നടന്നത് AD 1226 ലാണ്. ഏകദേശം 800 വർഷത്തിനിടെ ഇതാദ്യമായി നടക്കുന്ന ഈ ആകാശഗോളത്തെ കാണുവാൻ സ്കൈ ഗേസേഴ്സിന് അവസരം ലഭിക്കും.
നിങ്ങൾക് ബൈനോകുലറുകളോ ദൂരദർശിനിയോ ആവശ്യമില്ല എന്നാൽ നിങ്ങൾക്ക് ഉപകരണങ്ങൾ ഉണ്ടെങ്കിൽ സൂം ഇൻ ചെയ്യാനും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ, അയോ, കാലിസ്റ്റോ, ഗാനിമീഡ് എന്നിവയുടെ നൃത്തം കാണാനും കഴിയും എന്നു ആസ്ട്രോണമി. Com റിപ്പോർട്ട്‌ ചെയ്യുന്നു.

2020 ൽ മറ്റൊരു പൂർണ്ണചന്ദ്രനുണ്ടെന്നതാണ് വേറൊരു ശുഭ വാർത്ത.ആ തണുത്ത പൂർണ്ണ ചന്ദ്രൻ ഡിസംബർ 29 ന് ആകാശത്തു കാണപ്പെടും .

നിങ്ങൾ ഒരു വാനനിരീക്ഷകനാണെങ്കിൽ, നിങ്ങളുടെ ഡയറിയിൽ ഈ ദിവസങ്ങൾ അടയാളപ്പെടുത്തിയെന്ന് ഉറപ്പാക്കുക.

Share this news

Leave a Reply

%d bloggers like this: