യുഎസില്‍ കൊലയാളികളടക്കമുള്ളവരെ ജയില്‍മോചിതരാക്കി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന് മുമ്പ് കൊടും കുറ്റവാളികളടക്കമുള്ളവര്‍ക്ക് മാപ്പ് നല്‍കി ജയിലില്‍ നിന്നും മോചിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. രണ്ട് ദിവസത്തിനിടെ യുഎസിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 29 പേരെയാണ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് വിട്ടയച്ചത്. ഇതില്‍ പലരും ട്രംപിന്റെ ബന്ധുക്കളോ അനുയായികളോ ആണ്.

2007-ല്‍ ഇറാഖില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 14 സാധാരണക്കാരെ കൊലപ്പെടുത്തിയ സ്വകാര്യ അമേരിക്കന്‍ സേനാംഗങ്ങളായ നാല് പേരും വിട്ടയച്ചവരിലുള്‍പ്പെടുന്നു. ഇവരെ വിട്ടയച്ചത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് നടപടിയെ വിമര്‍ശിച്ചുകൊണ്ട് യുഎന്‍ മനുഷ്യാവകാശ ഹൈക്കമിഷന്‍ വക്താവ് Marta Hurtado പറഞ്ഞു.

ട്രംപിന്റെ മരുമകന്റെ അച്ഛന്‍ ചാള്‍സ് കഷ്‌നറാണ് വിട്ടയക്കപ്പെട്ട മറ്റൊരാള്‍. നികുതിവെട്ടിപ്പ് കേസില്‍ ശിക്ഷയനുഭവിക്കുകയായിരുന്നു ഇയാള്‍. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന് സഹായം നല്‍കിയെന്ന് മുള്ളര്‍ കമ്മിഷന്‍ കണ്ടെത്തിയ മൂന്ന് പേരും ജയില്‍ മോചിതരായി. ട്രംപിന്റെ മുന്‍ ഉപദേഷ്ടാക്കളായിരുന്നു ഇവര്‍. ഭവനരഹിതരായ ആളുകളുടെ നേരെ പോലീസ് നായയെ അഴിച്ചുവിട്ട ക്രൂരരതയ്ക്ക് ജയില്‍ ശിക്ഷയനുഭവിക്കുന്ന മുന്‍ പോലീസുകാരിക്കും ട്രംപ് മാപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: