രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ രക്തസമ്മര്‍ദ്ദം ഏറിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിങ്ങുമായി ഹൈദരാബാദിലെത്തിയതായിരുന്നു രജനി. ഷൂട്ടിങ് സംഘത്തിലെ നാല് പേര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം ഷൂട്ടിങ് നിര്‍ത്തിവച്ചെങ്കിലും ഹൈദരാബാദില്‍ തുടരുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച നടത്തിയ ടെസ്റ്റില്‍ അദ്ദേഹം കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു.

രക്തസമ്മര്‍ദ്ദത്തില്‍ ആശങ്കാവഹമായ വ്യത്യിയാനമുണ്ടായതാണ് അഡ്മിറ്റ് ചെയ്യാന്‍ കാരണമെന്നും, വിദഗദ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ആശുപത്രി വിടാനാകൂവെന്നും ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍ വ്യക്തമാക്കി.

ഒക്ടോബറിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്ന രജനികാന്തിന്, വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധശേഷി കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: