കൊതിപ്പിക്കുന്ന പാര്‍പ്പിടങ്ങള്‍: അയര്‍ലണ്ടിലെ ഏറ്റവും മികച്ച 4 വാസസ്ഥലങ്ങള്‍ കാണാം

പാര്‍പ്പിടമേഖലയെ സംബന്ധിച്ചിടത്തോളം മികച്ച ബിസിനസ് നടന്ന വര്‍ഷമാണ് 2020. കോവിഡ് കാരണം ആദ്യ മാസങ്ങളില്‍ തിരിച്ചടിയുണ്ടായെങ്കിലും വമ്പന്‍ തിരിച്ചുവരവ് നടത്തിയ മേഖലയില്‍ ബില്യണുകളുടെ കച്ചവടമാണ് നടന്നത്. ഒറ്റമുറി വീടുകള്‍ മുതല്‍ വമ്പന്‍ മാളികകള്‍ വരെ ചൂടപ്പം പോലെ വിറ്റുപോയി. രാജ്യത്തെ പ്രശസ്ത പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യില്‍ ഈ വര്‍ഷം ലിസ്റ്റ് ചെയ്യപ്പെട്ട വിലയേറിയ 4 പ്രോപ്പര്‍ട്ടികള്‍ ഇവയാണ്.

Dalkey, Co Dublin

ഡബ്ലിന്‍ തീരം, Howth, Dalkey Island എന്നിവയുടെ വ്യൂ നല്‍കുന്ന Mount Alverno ആയിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 7,050 സ്‌ക്വയര്‍ ഫീറ്റിലായി 5 ബെഡ്‌റൂമുകളോടെ 2009ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും ഗുണമേന്മയുള്ള ഫര്‍ണ്ണിച്ചറും മാറ്റ് കൂട്ടുന്നു. ഒരു ഏക്കറോളമാണ് പ്രോപ്പര്‍ട്ടി വ്യാപിച്ച് കിടക്കുന്നത്. 7,950,000 യൂറോയാണ് വില.

Abbeyleix, Co Laois

18ാം നൂറ്റാണ്ടിലെ നിര്‍മ്മിതിയാണ് Laois കൗണ്ടിയിലെ The Abbey Leix Estate. നദിക്ക് അഭിമുഖമായി 26,910 സ്‌ക്വയര്‍ഫീറ്റില്‍ പരന്നുകിടക്കുന്ന പ്രോപ്പര്‍ട്ടിക്ക് വില 20 മില്യണ്‍ യൂറോ. 10 ലോഡ്ജുകളും കോട്ടേജുകളുമടക്കം നിരവധി സൗകര്യങ്ങളാണിവിടെ. പ്രധാന കെട്ടിടത്തില്‍ 9 ബെഡ്‌റൂമുകളുണ്ട്.

Sandycove, Co Cork

കോര്‍ക്കിലെ Sandycove-ല്‍ സ്ഥിതി ചെയ്യുന്ന Avalon എന്ന പ്രോപ്പര്‍ട്ടി അത്യന്താനുധിക രീതിയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. Kinsale തീരത്തിന്റെ മികച്ച വ്യൂ സാധ്യമാകുന്ന കെട്ടിടത്തില്‍ രണ്ട് ലിവിങ് റൂമുകള്‍, ഒരു ഡൈനിങ് റൂം, അടുക്കള എന്നിവയാണ് ഉള്ളത്. വരാന്ത, ഫയര്‍ പിറ്റ് സൗകര്യങ്ങളുമുണ്ട്. 2,750,000 യൂറോയ്ക്ക് പ്രോപ്പര്‍ട്ടി സ്വന്തമാക്കാം.

Knockdrin, Co Westmeath

നൂറ്റാണ്ടുകള്‍ പുറകിലോട്ട് പോയി ഒരു വമ്പന്‍ കൊട്ടാരത്തിന് മുന്നില്‍ നില്‍ക്കുന്ന പ്രതീതിയാണ് Knockdrin Castle കാണുമ്പോള്‍ ഉണ്ടാകുക. 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 19,376 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ളതാണ്. 12 ബെഡ്‌റൂമുകള്‍, ബോള്‍റൂം, ലൈബ്രറി എന്നിവയുമുണ്ട്. War of Independence കാലത്ത് മുന്‍ അരേിക്കന്‍ പ്രസിഡന്റ് വിസ്റ്റണ്‍ ചര്‍ച്ചില്‍ ഇവിടുത്തെ മുറികളിലൊന്നില്‍ താമസിച്ചിരുന്നു. 350 ഏക്കര്‍ സ്ഥലമടക്കമാണ് കൊട്ടാരം വില്‍പ്പനയ്ക്കുള്ളത്. വില 3,500,000 യൂറോ.

Share this news

Leave a Reply

%d bloggers like this: