ചന്ദ്രനില്‍ ആണവനിലയം സ്ഥാപിച്ച് വൈദ്യുതോല്‍പ്പാദനം നടത്താന്‍ നാസ

ചന്ദ്രന്റെ ഉപരിതലത്തില്‍ ആണവറിയാക്ടര്‍ സ്ഥാപിച്ച് വൈദ്യുതോല്‍പ്പാദനം നടത്താനുള്ള നൂതന പദ്ധതിയുമായി യു.എസ് സ്‌പേസ് ഏജന്‍സിയായ നാസ. 2026ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാനും, അതുവഴി ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക് ഈ നിലയത്തില്‍ നിന്നും ഊര്‍ജ്ജം ലഭ്യമാക്കാനുമാണ് നീക്കം.

ന്യൂക്ലിയര്‍ ഫിഷന്‍ സാങ്കേതികവിദ്യയിലൂടെ ചന്ദ്രോപരിതലത്തിലെ ആണവനിലയത്തില്‍ നിന്നും വൈദ്യുതിയുല്‍പ്പാദിക്കാമെന്നാണ് കരുതുന്നത്. ലോകത്ത് നിലവിലുള്ള ആണവനിലയങ്ങളില്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ സങ്കേതമാണ് ഉപയോഗിക്കുന്നത്. സൂര്യനില്‍ ഊര്‍ജ്ജോല്‍പ്പാദനം നടക്കുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിഷന്‍.

പദ്ധതി ഭാവിയില്‍ ചൊവ്വ കേന്ദ്രീകരിച്ച് നാസ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. 40 കിലോവാട്ട് വൈദ്യുതിയാകും നിലയത്തില്‍ ഉത്പാദിപ്പിക്കപ്പെടുക.

ഭൂമിയില്‍ വച്ച് നിര്‍മ്മിച്ച് കൂട്ടിയിണക്കപ്പെടുന്ന ആണവനിലയം ലാന്‍ഡറില്‍ കയറ്റി വിക്ഷേപിക്കാനും, ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കാനുമാണ് പദ്ധതി. ശേഷം ഇവിടെ നിന്നും നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് ഊര്‍ജ്ജോല്‍പ്പാദനം ആരംഭിക്കും. പത്ത് വര്‍ഷമായിരിക്കും നിലയത്തിന്റെ പ്രവര്‍ത്തനശേഷി. മാലിന്യപ്രശ്‌നങ്ങളൊന്നും നിലയം സൃഷ്ടിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

അതേസമയം ഏറെ അപകടസാധ്യതയുള്ള ആണവനിലയം എല്ലാ തരത്തിലും സുരക്ഷിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റ് രാജ്യങ്ങളെക്കാള്‍ മേല്‍ക്കൈ നേടാന്‍ യുഎസിന് കഴിയും.

Share this news

Leave a Reply

%d bloggers like this: