അയർലണ്ടിലെ ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്ക് കോഴ്സ് വർക്കുകൾ പൂർത്തിയാക്കാൻ സമയം നീട്ടി നൽകും

പരീക്ഷയ്ക്ക് മുമ്പുള്ള കോഴ്‌സ് വര്‍ക്കുകള്‍ (പ്രോജക്ടുകള്‍) തീര്‍ക്കാനായി അയർലണ്ടിലെ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സമയം നീട്ടി നല്‍കാന്‍ ധാരണ. സ്‌കൂളുകള്‍ അടച്ചിട്ടത് കാരണം കോഴ്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായേക്കാമെന്നത് പരിഗണിച്ചാണ് വര്‍ക്ക് സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സമയം നല്‍കുന്നതെന്ന് State Examinations Commission വ്യക്തമാക്കി. സ്‌കൂളുകള്‍ അടച്ചിടുന്നത്രയും കാലം കോഴ്‌സ് വര്‍ക്കിനായി ഉപയോഗിക്കാം.

PE, design and communication graphics, art, engineering, construction studies, computer science എന്നിങ്ങനെ വിവിധ പ്രോജക്ടുകളാണ് കഴിഞ്ഞയാഴ്ചയോടെ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ സബ്മിറ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പ്രോജക്ടുകള്‍ക്കായി സ്‌കൂളുകളിലെ പ്രത്യേക ക്ലാസ് മുറികളും, ഉപകരണങ്ങളും വേണ്ടിവരുമെന്നതിനാല്‍ തടസം നേരിടുകയാണ്. സ്‌കൂളിന് പുറത്ത് അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ ചെയ്യാവുന്ന Economics, history, politics തുടങ്ങിയ വിഷയങ്ങളുടെ പ്രോജക്ടുകള്‍ക്കും കൂടുതല്‍ സമയം അനുവദിച്ച് നല്‍കും.

അതേസമയം ഓറല്‍ എക്‌സാമുകള്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷ ‘പരമ്പരാഗത’ രീതിയില്‍ നടത്താന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി Norma Foley-യും വ്യക്തമാക്കി. സ്ഥിരം രീതിയില്‍ നിന്ന് മാറ്റി ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷ നടത്തണമെന്ന് Irish Second Level Students’ Union-ഉം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 1 വരെ രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നത് വൈകിക്കണോ എന്നത് സംബന്ധിച്ച് ജനുവരി 31-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: