അയർലണ്ടിൽ ലോക്ഡൌൺ കാരണം ഫ്രീ ഡെലിവെറിയുമായി Aldi-യും Delivaroo-വും

അയര്‍ലണ്ടിലെ ലോക്ഡൗണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ഫ്രീ ഡെലിവറി സംവിധാനമൊരുക്കി സൂപ്പര്‍ മാര്‍ക്കറ്റ് ഭീമനായ Aldi-യും, ഡെലിവറി ചെയിനായ Delivaroo-വും. ഗ്രോസറി ഡെലിവറിക്കായി ഏര്‍പ്പെടുത്തിയിരുന്ന 4.99 യൂറോ ഫീസ് തങ്ങള്‍ ഒഴിവാക്കുകയാണെന്ന് ഇരു കമ്പനികളുടെയും അധികൃതര്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ കാരണം വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഫ്രീയായി സാധനങ്ങള്‍ എത്തിച്ച് നല്‍കും. ജനുവരി 14 മുതല്‍ ഫെബ്രുവരി 11 രെയാണ് ഡെലിവറി ഫീസ് ഒഴിവാക്കിയിരിക്കുന്നത്.

ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമറിക്ക് എന്നിവിടങ്ങളിലെ 18 സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പുതിയ തീരുമാനത്തിലൂടെ 1.5 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് സാധനമെത്തിച്ച് നല്‍കാമെന്ന പ്രതീക്ഷയിലാണ് Aldi-യും Deliveroo-വും.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനങ്ങളോട് വീടിന് പുറത്തിറങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ പുതിയ തീരുമാനമെന്നും, സമ്പര്‍ക്കമില്ലാത്ത വിധം ഏജന്റുമാര്‍ സാധനങ്ങള്‍ വീടുകളിലെത്തിച്ച് തരുമെന്നും കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. Aldi-യിലെ 400-ഓളം അവശ്യവസ്തുക്കള്‍ Delivaroo ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം. അര മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. ഫ്രീ ഡെലിവറിക്കായുള്ള മിനിമം ഓര്‍ഡര്‍ 25 യൂറോയും, മാക്‌സിമം 75 യൂറോയും ആണെന്നും കമ്പനികള്‍ ഓര്‍മ്മിപ്പിക്കുന്നു. 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സേവനം ലഭിക്കും. ഫ്രീ ഡെലിവറി നല്‍കുന്ന ഷോപ്പുകളുടെ ലിസ്റ്റ് ചുവടെ:

Share this news

Leave a Reply

%d bloggers like this: