ഐഫോണിന് വെല്ലുവിളിയുമായി സാംസങ് ഗാലക്‌സി എസ്21; 108 MP ക്യാമറയിൽ 4K വീഡിയോ റെക്കോർഡ് ചെയ്യാം

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായരും സൗത്ത് കൊറിയന്‍ നിര്‍മ്മാതാക്കളുമായ സാംസങ്, തങ്ങളുടെ പുതിയ ഗാലക്‌സി എസ്21 മോഡലുമായി രംഗത്ത്. ആപ്പിളിന്റെ ഐഫോണ്‍ 12ന് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന മോഡല്‍, 5G നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ടോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി എസ്21, എസ്21 അള്‍ട്രാ, എസ്21 പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ലഭ്യമാകുക.

സാംസങ്ങിന്റെ ഏറ്റവും മികച്ച ക്യാമറയാണ് എസ്21 അള്‍ട്രാ മോഡലിന് നല്‍കിയിട്ടുള്ളത്. S Pen സൗകര്യവുമുണ്ട്. 6.8 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ അള്‍ട്രാ വൈഡ്, വൈഡ്, ഡ്യുവല്‍ ടെലി ലെന്‍സ് എന്നിവ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന 108 MP ക്വാഡ് ക്യാമറ സംവിധാനമാണ് ഉപയോഗിക്കുന്നത്. 60 fps-ല്‍ 4K-യില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. ഒപ്പം ആവശ്യമെങ്കില്‍ 12-bit raw ആയും വീഡിയോ ഷൂട്ട് ചെയ്യാം. രാത്രി ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് ലഭിക്കുമെന്നും സാംസങ് അവകാശപ്പെടുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പരിക്കുകളില്‍ നിന്ന് സംരക്ഷണം നല്‍കും.

എസ്21, എസ്21 പ്ലസ് മോഡലുകള്‍ക്ക് യഥാക്രമം 6.2 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേകളാണ് നല്‍കിയിട്ടുള്ളത്. പുറകിലെ മൂന്ന് ക്യാമറകളുപയോഗിച്ച് വൈഡ്, അള്‍ട്രാ വൈഡ്, ടെലി ഫോട്ടോകള്‍ എടുക്കാം.

മോഡലുകളുടെ വില ഇപ്രകാരം: എസ് 21 (128 GB) 879 യൂറോ, എസ്21 അള്‍ട്രാ (128 GB) 1200 യൂറോ.

തങ്ങളുടെ പുതിയ ഇയര്‍ഫോണ്‍ ബഡ്‌സായ Buds Pro-യും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. Noise reduction അടക്കമുള്ള സൗകര്യങ്ങളാണ് Buds Pro വാഗ്ദാനം ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: