സെന്റ് പാട്രിക്സ് ഡേ പരേഡ് ഇത്തവണയുമില്ല; മീഹോൾ മാർട്ടിൻ

സെന്റ് പാട്രിക്‌സ് ഡേ പരേഡ് ഇത്തവണയും നടത്താന്‍ സാധിക്കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഉത്സവാഘോഷങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുന്ന രീതിയില്‍ ഭൂരിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ ആയിട്ടില്ലെന്നും, മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും പരേഡ് നടത്താന്‍ സാധിക്കില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. വൈറസിന് രൂപമാറ്റവും ജനിതകവ്യതിയാനവും സംഭവിക്കുന്നതിനാല്‍ വാക്‌സിന്‍ മാത്രമാണ് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ special need വേണ്ട കുട്ടികള്‍ക്കും, ശേഷം ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കുമാണ് മുന്‍ഗണനയെന്ന് പറഞ്ഞ മാര്‍ട്ടിന്‍, സാഹചര്യങ്ങള്‍ വിലയിരുത്താനായി ജനുവരി അവസാനം യോഗം ചേരുമെന്നും വ്യക്തമാക്കി. ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ ഈ വേനല്‍ക്കാലത്ത് തന്നെ പതിവു പോലെ നടത്താനാണ് നിലവിലെ നീക്കം. വൈറസ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പൊന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനെ താന്‍ അയര്‍ലണ്ടിലേയ്ക്ക് ക്ഷണിച്ചതായും, കോവിഡ് നിയന്ത്രണം സാധ്യമായാലുടന്‍ അദ്ദേഹം അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: