TWSS, PUP; ടാക്സ് നൽകേണ്ടി വരുന്നത് എന്തുകൊണ്ട്?

സര്‍ക്കാരിന്റെ കോവിഡ് സഹായങ്ങളായ Temporary Wage Subsidy Scheme (TWSS), Pandemic Unemployment Payment (PUP) എന്നിവ ലഭിച്ചവര്‍ ടാക്‌സ് അടയ്ക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പ് പുറത്തുവിട്ടത്. TWSS ലഭിച്ച 71% പേര്‍ക്കും, PUP ലഭിച്ച 33% പേര്‍ക്കുമാണ് ടാക്‌സ് ബില്‍ ലഭിക്കുക. ടാക്‌സ് അടയ്ക്കണോ വേണ്ടയോ, എത്ര യൂറോ അടയ്ക്കണം തുടങ്ങിയ വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ MyAccount വഴി അറിയാന്‍ സാധിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് സഹായധനങ്ങളായ TWSS, PUP എന്നിവ നേരത്തെ ടാക്‌സ് സോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇത് കൂടി ഉള്‍പ്പെടുത്തിയാണ് ടാക്‌സ് കണക്കാക്കുന്നത്.

ആദായ നികുതി, USC എന്നിവയിലാണ് TWSS ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് ഇനത്തിലാണ് PUP ടാക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. TWSS, PUP എന്നിവ ലഭിച്ചവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ടാക്‌സ് ബില്ലിലെ തുകയുമായി ഇത് ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തണം.

ടാക്‌സ് പൂര്‍ണ്ണമായോ, ഗഡുക്കളായോ ഇന്ന് മുതല്‍ തന്നെ അടച്ചുതുടങ്ങാം. എന്നാല്‍ ഇപ്പോള്‍ തന്നെ അടയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, 2022 ജനുവരി വരെ സമയമുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. 2022 ജനുവരിയോടെ പലിശ ഇളവ് നല്‍കി 4 വര്‍ഷത്തെ മുഴുവന്‍ ടാക്‌സ് തുകയും തിരികെ പിടിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

രാജ്യത്തെ 47% പൗരന്മാര്‍ ടാക്‌സ് റീഫണ്ട് ലഭിക്കാനുള്ളവരോ, കൃത്യമായി ടാക്‌സ് അടച്ചവരോ ആണെന്നാണ് റവന്യൂ പറയുന്നത്. 23% പേര്‍ 500 യൂറോ വരെയും, 15% പേര്‍ 500 മുതല്‍ 1000 യൂറോ വരെയും റവന്യൂവിന് ടാക്‌സ് നല്‍കാനുണ്ട്.

35,000 യൂറോ ശമ്പളമുള്ള ഒരാള്‍, TWSS ലഭിച്ചിട്ടുണ്ടങ്കില്‍ ശരാശരി 429 യൂറോ ടാക്‌സായി അടയ്‌ക്കേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുപോലെ ഇദ്ദേഹത്തിന് PUP ലഭിച്ചിട്ടുണ്ടെങ്കില്‍ 1,347.88 യൂറോയും ടാക്‌സായി നല്‍കേണ്ടിവരും. എന്നാല്‍ ജോലി നഷ്ടമാകുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തവരുടെ കാര്യത്തില്‍ ഈ തുക വ്യത്യാസം വരും.

Share this news

Leave a Reply

%d bloggers like this: