തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 650 മോര്‍ട്ട്‌ഗേജുകള്‍ മറ്റൊരു ധനകാര്യ സ്ഥാപനത്തിന് കൈമാറാന്‍ AIB

തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന തങ്ങളുടെ 650 മോര്‍ട്ട്‌ഗേജുകള്‍ മറ്റൊരു ധനകാര്യ സ്ഥാപനത്തിന് കൈമാറാന്‍ AIB. ‘Ethical loan sale’ പ്രകാരം ‘Iris porfolio’ എന്ന പേരില്‍ നടത്തപ്പെടുന്ന കൈമാറ്റമനുസരിച്ച്, ‘ധാര്‍മ്മികമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്’ ലോണുകള്‍ വില്‍ക്കുകയാണെന്ന് AIB അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കൈമാറ്റം നടക്കുന്നത്. ഈ കുടിശ്ശിക തിരികെ അടപ്പിക്കാനായി സ്ഥാപനം, കടക്കാര്‍ക്കു കൂടി സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്നും AIB അധികൃതര്‍ പറയുന്നു.

Irish Mortgage Holders Organization, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന LCM Partners എന്നിവയില്‍ ഏതെങ്കിലും ഒരു കമ്പനി 150 മില്യണ്‍ യൂറോ വരുന്ന ഈ ലോണുകള്‍ വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാരിന്റെ mortgage-to-rent scheme പ്രകാരം, മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാത്തവരുടെ വീട് കൈവശപ്പെടുത്താനും, അതേസമയം അവരെ അതേ വീട്ടില്‍ തന്നെ സോഷ്യല്‍ ഹൗസിങ് വാടകക്കാരായി തുടരാനും അനുവദിക്കാന്‍ അവകാശമുള്ള കമ്പനികളാണ് ഇവ രണ്ടും. സ്‌കീം പ്രകാരം വീട്ടുകാര്‍ക്ക് പിന്നീടെപ്പോഴെങ്കിലും പണം ലഭിക്കുന്ന പക്ഷം വീട് തിരികെ വാങ്ങുകയുമാകാം.

AIB വില്‍ക്കുന്ന ലോണുകളില്‍ 30 ശതമാനത്തിലും ഈ സ്‌കീം നടപ്പിലാക്കുമെന്നാണ് അനുമാനിക്കുന്നത്. ബാക്കിയുള്ളവര്‍ split mortgage, debt for equity swaps, interest only തുടങ്ങിയ തിരിച്ചടവ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരും. ഈ മാസം അവസാനത്തോടെ ഏത് കമ്പനിയാണ് ലോണുകള്‍ ഏറ്റെടുക്കുന്നതെന്ന് AIB വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

അതേസമയം ലോണുകള്‍ ഏറ്റെടുക്കാനുള്ള പ്രൊപ്പോസല്‍ നല്‍കിക്കഴിഞ്ഞതായി Irish Mortgage Holders Organization തലവനായ David Hall വ്യക്തമാക്കി. ലോണ്‍ കുടിശ്ശിക വരുത്തിയവര്‍ത്ത് വീട് നഷ്ടമാകാതെ നോക്കാന്‍ തങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 1.3 ബില്യണ്‍ മൂല്യമുള്ള 6,000 ലോണുകള്‍ ഇത്തരത്തില്‍ കൈമാറ്റം നടത്താനുള്ള ബാങ്കിന്റെ Project Oak portfolio എന്ന വിവാദ സംരംഭത്തിന് മുന്നോടിയായാണ് പുതിയ നീക്കമെന്ന് വിമര്‍ശനമുണ്ട്.

Share this news

Leave a Reply

%d bloggers like this: