ഫെബ്രുവരി 1-ഓടെ ലീവിങ് സെർട്ട് ക്ളാസുകൾ ആരംഭിക്കാമെന്ന് കരുതുന്നതായി വിദ്യാഭ്യാസ മന്ത്രി

ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസുകള്‍ ഫെബ്രുവരി 1-ഓടെ പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഐറിഷ് വിദ്യാഭ്യാസമന്ത്രി Norma Foley. കോവിഡ് ബാധ രൂക്ഷമായതോടെ രാജ്യത്തെ സ്‌കൂളുകള്‍ ഫെബ്രുവരി അവസാനം വരെയെങ്കിലും തുറക്കാന്‍ സാധ്യതയില്ലെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. Special need വേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കുന്നത് സംബന്ധിച്ച്, യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആദ്യഘട്ടമായി പ്രൈമറി സ്‌പെഷ്യല്‍ സ്‌കൂളുകളും പിന്നീട് ലീവിങ് സെര്‍ട്ട്, സെക്കന്‍ഡറി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയും തുറക്കാനാണ് നീക്കമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

അതേസമയം ഓണ്‍ലൈന്‍ പഠനം special need വേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പര്യാപ്തമല്ലെന്നും, അത് ഭരണഘടനാപരമായി നല്‍കുന്ന നല്ല വിദ്യാഭ്യാസം എന്ന അവകാശത്തിന് എതിരാണെന്നും കാണിച്ച് കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന Gareth Noble എന്ന പൊതുപ്രവര്‍ത്തകനും രംഗത്ത് വന്നു. KOD Lyons എന്ന നിയമസ്ഥാപനത്തിലെ അംഗം കൂടിയായ Noble, ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കും മന്ത്രിക്കും കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്താകെയുള്ള വിദ്യാര്‍ത്ഥികളില്‍ 2% special need വേണ്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി 5,000-ലേറെ സ്‌പെഷ്യല്‍ നീഡ്‌സ് അദ്ധ്യാപകരുമായി ചീഫ് മെഡിക്കല്‍ ഓഫീസറും, മുതിര്‍ന്ന HSE ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ സെമിനാര്‍ വഴി ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയാണ് സെമിനാര്‍.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള സങ്കീര്‍ണ്ണതകളും, ആരോഗ്യപ്രശ്‌നങ്ങളും വിലയിരുത്താന്‍ INTO കേന്ദ്ര സമിതിയും തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. വാക്‌സിന്‍ ലഭ്യമാക്കുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും.

Share this news

Leave a Reply

%d bloggers like this: