ഡബ്ലിന്‍ Luas-ൽ വച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച അഫ്‌ഗാൻ വംശജനായ യുവാവിനെ കോടതി 9 മാസം തടവിന് ശിക്ഷിച്ചു

ഡബ്ലിനിലെ Luas-ല്‍ വച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച അഫ്ഗാന്‍ സ്വദേശിക്ക് 9 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. Luas-ല്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ ലിംഗം ഉരസുകയും, സ്ഖലനം നടത്തുകയും ചെയ്ത അബ്ദുള്ള ഷിന്‍വാരി എന്ന 31-കാരനെയാണ് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പരിഗണിക്കുന്ന ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബര്‍ 26-നായിരുന്നു സംഭവം. അഫ്ഗാന്‍ സ്വദേശിയായ ഇയാള്‍ മീത്ത് കൗണ്ടിയിലെ Julianstown-ലാണ് താമസം.

ഷിന്‍വാരിയുടെ പ്രവൃത്തിയില്‍ വിറങ്ങലിച്ചുപോയ താന്‍, ഒരു ടോയ്‌ലറ്റില്‍ നിന്നുമാണ് വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. സംഭവം തന്റെ ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും, താന്‍ ഭയപ്പെടുകയും, വൃത്തികെട്ടവളാണെന്ന തോന്നലുളവാക്കുകയും ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരാള്‍ക്കും ഈ അനുഭവം വരരുതെന്നും, വേറൊരു സ്ത്രീയോടും ഇത്തരത്തില്‍ പെരുമാറാന്‍ പ്രതിക്ക് അവസരം ലഭിക്കരതെന്നും അവര്‍ പറഞ്ഞു.

ലജ്ജാവഹവും, അപമാനകരവുമായ കുറ്റകൃത്യം എന്നാണ് ജഡ്ജ് Martin Nolan സംഭവത്തെ വിശേഷിപ്പിച്ചത്. രണ്ട് വര്‍ഷത്തേയ്ക്കായിരുന്നു ആദ്യം ശിക്ഷ വിധിച്ചതെങ്കിലും, 9 മാസത്തെ ശിക്ഷ കഴിഞ്ഞുള്ള 15 മാസം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന ഉറപ്പിന്മേല്‍ ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു. അഫ്ഗാന്‍ സ്വദേശിയായതിനാല്‍ ഇയാളെ അയര്‍ലണ്ടില്‍ കൂടുതല്‍ കാലം തങ്ങാനനുവദിക്കാനും സാധിക്കില്ല. ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് താലിബാന്റെ വേട്ടയാടലില്‍ നിന്നും രക്ഷപ്പെട്ടാണ് ഷിന്‍വാരി അയര്‍ലണ്ടിലെത്തിയതെന്നും, മാനസിക സമ്മര്‍ദ്ദത്തിനും ചികിത്സ തേടിയിരുന്നുവെന്നും ഷിന്‍വാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: