അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് 8 വര്‍ഷത്തിനുള്ളില്‍ പൗരത്വം നല്‍കാനൊരുങ്ങി ജോ ബൈഡന്‍

അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ വമ്പന്‍ മാറ്റം വരുത്താനൊരുങ്ങി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഡോണള്‍ഡ് ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്തെ 11 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനങ്ങള്‍ അദ്ദേഹം സത്യപ്രതിജ്ഞാ ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവര്‍ക്ക് 8 വര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കുന്ന തരത്തില്‍ നിയമത്തില്‍ കാതലായ മാറ്റമാണ് ബൈഡന്‍ മുന്നോട്ടുവയ്ക്കുന്നത്.

പുതിയ ബില്‍ പ്രകാരം അമേരിക്കയില്‍ നിയമപരമല്ലാതെ താമസിക്കുന്നവര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ പശ്ചാത്തല പരിശോധനയില്‍ പ്രശ്‌നമില്ലെന്ന് കണ്ടാല്‍ തുടര്‍ന്നും താമസിക്കാനുള്ള അനുമതിയോ ഗ്രീന്‍ കാര്‍ഡോ ലഭിക്കും. നികുതി അടയ്ക്കല്‍ പോലെയുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവര്‍ക്കാണ് അനുമതി ലഭിക്കുക. തുടര്‍ന്ന് 3 വര്‍ഷത്തിനുള്ളില്‍ പൗരത്വം നേടാനും ഇവര്‍ക്ക് വഴിയൊരുക്കും. കുടിയേറ്റക്കാരെ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രചാരണ വേളയിലും ബൈഡന്‍ പറഞ്ഞിരുന്നു.

കുടിയേറ്റ നിയമപരിഷ്‌കരണത്തിന് പുറമെ ട്രംപ് സര്‍ക്കാര്‍ ഏതാനും ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ബൈഡന്‍ എടുത്തുകളഞ്ഞേക്കും.

Share this news

Leave a Reply

%d bloggers like this: