മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 73 വയസ്

ഇന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 73-ാം ചരമവാര്‍ഷികം. 1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്‌സേ എന്ന മത തീവ്രവാദി ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. എല്ലാ വര്‍ഷവും ജനുവരി 30-ാം തീയതി രക്തസാക്ഷിദിനമായാണ് ഇന്ത്യയില്‍ ആചരിച്ചുവരുന്നത്.

‘ജനപിന്തുണ ലഭിച്ചില്ലെങ്കില്‍ പോലും സത്യം നിലനില്‍ക്കും. അത് സ്വയം നിലനില്‍ക്കാന്‍ കരുത്തുള്ളതാണ്’ എന്ന ഗാന്ധി വചനം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി, മഹാത്മജിക്ക് ട്വിറ്ററിലൂടെ ഉപചാരമര്‍പ്പിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്ന മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന ബാപ്പുജി, അഹിംസയിലഠിഷ്ഠിതമായ സമരമാര്‍ഗ്ഗങ്ങളായിരുന്നു മുന്നോട്ടു വച്ചത്. നിരാഹാരമടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ ബ്രിട്ടിഷുകാരെ പ്രതിസന്ധിയിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രാഷ്ട്രപിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

Share this news

Leave a Reply

%d bloggers like this: