ഡല്‍ഹി ഇസ്രയേല്‍ എംബസി സ്‌ഫോടനം; പ്രതികളെന്ന് സംശയിക്കുന്നവര്‍ സിസിടിവി ദൃശ്യത്തില്‍

വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹി എപിജെ അബ്ദുള്‍ കലാം റോഡിലുള്ള ഇസ്രയേല്‍ എംബസിയില്‍ സ്‌ഫോടനം നടത്തിയ പ്രതികളെന്ന് സംശയിക്കുന്നവരെ സിസിടിവി ദൃശ്യത്തില്‍ വ്യക്തമായതായി പോലീസ്. ഇവര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ഇവരാണ് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിലവില്‍ ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് തീരുമാനം.

വെള്ളിയാഴ്ച വൈകിട്ട് 5.05-നാണ് ഇസ്രയേല്‍ എംബസിക്ക് സമീപം ചെറിയ തോതിലുള്ള സ്‌ഫോടനം നടന്നത്. ആര്‍ക്കും പരിക്കോ അപായമോ സംഭവിച്ചില്ല. എന്നാല്‍ അതീവസുരക്ഷാ മേഖലയില്‍ സ്‌ഫോടക വസ്തു എത്താനുണ്ടായ സാഹചര്യം ഗൗരവത്തോടെയാണ് പോലീസ് പരിഗണിക്കുന്നത്. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രത്തിന്റെ 29-ാം വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

2021 ഫെബ്രുവരി 13-ന് ഇസ്രയേല്‍ എംബസിക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യയടക്കം 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് ഇറാനാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു ആരോപണം.

Share this news

Leave a Reply

%d bloggers like this: