ഓപ്പറേഷൻ SKEIN; രാജ്യാന്തര തട്ടിപ്പിലൂടെ മോഷണം നടത്തിയ സംഘത്തെ ഗാർഡ പിടികൂടി; ഡബ്ലിനിൽ 2 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ SKEIN-ന്റെ ഭാഗമായി ഗാര്‍ഡ ഡബ്ലിനില്‍ നടത്തിയ പരിശോധനയില്‍ നിരവധി മോഷണ മുതലുകള്‍ പിടിച്ചെടുത്തു. അയര്‍ലണ്ട് ആസ്ഥാനമാക്കി രാജ്യാന്തരമായി Business Email Compromise (BEC), Invoice re-dircet എന്നിവയിലൂടെ തട്ടിപ്പ് നടത്തി വസ്തുക്കള്‍ കൈക്കലാക്കുന്നവരെ പിടികൂടാന്‍ Garda National Economic Crime Bereau നടപ്പിലാക്കിവരുന്നതാണ് ഓപ്പറേഷന്‍ SKEIN. ഈ വസ്തുക്കള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണം പലിശയ്ക്ക് നല്‍കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.

2020 ഡിസംബറില്‍ ഏഷ്യയില്‍ നടത്തിയ തട്ടിപ്പിലൂടെയാണ് ഈ വസ്തുക്കള്‍ അയര്‍ലണ്ടിലെത്തിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പിലൂടെ 6,000,000 യൂറോ ഇതുവരെ സംഘം സ്വരൂപിച്ചതായാണ് ഓപ്പറേഷന്‍ SKEIN-ലൂടെ തെളിഞ്ഞത്. ഇതില്‍ 5,000,000 യൂറോ അയര്‍ലണ്ടിലെ അക്കൗണ്ടുകളിലൂടെ പലിശയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഗാര്‍ഡ കണ്ടെത്തി.

Share this news

Leave a Reply

%d bloggers like this: