ഇന്ത്യക്കാരുടെ നേതൃത്വത്തിൽ അയർലണ്ടിലൊരു ബൈക്കേഴ്‌സ് ഗ്രൂപ്പ്; Bikers in Ireland-ന് പിന്നിൽ മലയാളിയായ എൽദോ സ്കറിയയും ശ്രീജിത്ത് നായരും

ലോകമെമ്പാടും ഏറെ ആരാധകരുണ്ട് ബൈക്ക് റൈഡിങ്ങിന്. റേസിങ് അല്ലാതെ ഹൈ എന്‍ഡ് ബൈക്കുകളില്‍ ലോങ് റൈഡിന് പോകുന്ന വൈക്കേഴ്‌സ് സംഘങ്ങളും അനവധിയാണ്. അത്തരത്തില്‍ അയര്‍ലണ്ടില്‍ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച Bikers in Ireland ഇന്ന് ഏറെ ജനകീയമായിരിക്കുകയാണ്. ഏകദേശം 1,800-ഓളം പേര്‍ ഇന്ന് ഈ സംഘത്തില്‍ അംഗങ്ങളാണ്.

മലയാളിയായ എല്‍ദോ സ്‌കറിയയാണ് അയര്‍ലണ്ടില്‍ ഒരു ബൈക്കേഴ്‌സ് സംഘം എന്ന ഈ ആശയം നടപ്പിലാക്കാന്‍ മുന്‍ കൈയെടുത്തത്. ഗോള്‍വേക്കാരനായ മറ്റൊരു മലയാളി ശ്രീജിത്ത് നായരുമായുള്ള പരിചയമാണ് എല്‍ദോയെ ബൈക്കുകളുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത്. ശ്രീജിത്തിന്റെ ബൈക്ക് കണ്ട് മോഹം തോന്നിയ എല്‍ദോ അയര്‍ലണ്ടില്‍ ഒരു ബൈക്ക് സ്വന്തമാക്കുന്നതിനെപ്പറ്റി ശ്രീജിത്തുമായി സംസാരിച്ചു. അങ്ങനെ ഒരു ബൈക്ക് വാങ്ങിയ എല്‍ദോ അതുമായി യാത്ര ചെയ്യുന്നത് പതിവാക്കി.

താലയിൽ നിന്ന് ഹാർലി ഡേവിസൺ ഉള്ള എൽദോയും ഈ ഗ്രൂപ്പ് തുടങ്ങാൻ പ്രചോദനമായി.അങ്ങനെയെരിക്കെയാണ് ഡബ്ലിനിലെ ഒരു റിപ്പയര്‍ ഷോപ്പില്‍ വച്ച് തമിഴ്‌നാട്ടുകാരനായ നന്ദഗോപാലിനെ എല്‍ദോ പരിചയപ്പെടുന്നത്. നന്ദഗോപാല്‍, എല്‍ദോയും ശ്രീജിത്തും അടക്കം പരിചയത്തിലുള്ള ബൈക്ക് ഉടമകളെ അംഗങ്ങളാക്കി Bikers in Ireland എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്‍ദോയുടെ സുഹൃത്തായ നിഷാദും ഒപ്പം ചേര്‍ന്നു. പിന്നീടുള്ള സംഘത്തിന്റെ ഓരോ യാത്രയും ഒരുമിച്ചായി. അങ്ങനെ ഗ്രൂപ്പില്‍ 20-ഓളം പേര്‍ എത്തിയതോടെ ഇവരൊരുമിച്ച് വൈല്‍ഡ് അറ്റ്‌ലാന്‍രിക്കിലേയ്ക്ക് ആദ്യമായി ഒരു വമ്പന്‍ ട്രിപ്പ് സംഘടിപ്പിച്ചു. ഈ യാത്ര അംഗങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും തിരിച്ചെത്തിയതോടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന് തുടക്കം കുറിക്കുകയും ചെയ്തു. പതിയെ മറ്റ് ബൈക്കര്‍മാര്‍ കൂടി അംഗങ്ങളാകുകയും സംഘം 1,800ഓളം അംഗങ്ങളുമായി പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട ബൈക്കിങ് സംഘങ്ങളില്‍ ഒന്നാണ് Bikers in Ireland. ഇന്ത്യക്കാര്‍ക്ക് പുറമെ നിരവധി ഐറിഷ് സ്വദേശികളും ഗ്രൂപ്പില്‍ അംഗങ്ങളാണ്. മുന്നോട്ടുള്ള ജീവിതത്തെ രണ്ട് ചക്രങ്ങളുടെ മുകളിലേറി ആസ്വാദ്യകരമാക്കാന്‍ തന്നെയാണ് സംഘത്തിന്റെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: