പ്രവാസികളോട് സംവദിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും, തോമസ് ചാഴികാടൻ എം.പിയും

അയർലണ്ടിലെയും, യുകെയിലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ ചർച്ച ചെയ്യുവാൻ അവസരമൊരുക്കി LDF യുകെ & അയർലണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയുമാണ് പ്രവാസികളോട് സംവദിക്കാൻ എത്തുന്നത്. ജനകീയ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങൾ അവതരിപ്പിക്കുവാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.

Zoom മീറ്റിംഗിലൂടെ ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിൽ AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌, LDF യുകെ & അയർലണ്ട് നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും. നേതാക്കളോട് സംവദിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളെയും LDF UK & Ireland തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി സ്വാഗതം ചെയ്യുന്നു

Share this news

Leave a Reply

%d bloggers like this: