ലിമറിക്ക് സിറ്റിയിൽ 400 മില്യൺ യൂറോയുടെ വികസന പദ്ധതിയുമായി കൗൺസിൽ; അത്യാധുനിക സൗകര്യമുള്ള ആശുപത്രിയും നിർമ്മിക്കും

ലിമെറിക്ക് സിറ്റിയിലെ മൂന്ന് പ്രധാന ഇടങ്ങളിൽ 400 മില്യൺ യൂറോയുടെ വികസന പദ്ധതികളുമായി ലിമെറിക് സിറ്റി, കൗണ്ടി കൗൺസിലുകൾ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുമടങ്ങുന്ന പദ്ധതിയിലൂടെ പ്രദേശത്ത് 200-ലധികം നിർമ്മാണ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. Thomondgate, Hyde Road Park, Coonagh എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പിലാക്കുക.

Coonagh-യിൽ University of Pittsburgh Medical Center (UPMC) എന്ന പേരിൽ നിർമ്മിക്കുന്ന അത്യാധുനിക ആശുപത്രിയിൽ 150 കിടക്കകൾ, 40 day bed- കൾ, medical training and research centre, എന്നിവ ഉണ്ടാകും. Eco-park, കളിമൈതാനം, creche, കോഫി ഷോപ്പ് എന്നിവയും സമീപം നിർമ്മിക്കും. ഇവിടെ പുതുതായി നിർമ്മിക്കുന്ന 108 social housing unit- കളിൽ ഒന്ന് മുതൽ നാല് വരെ ബെഡ്ഡുകൾ ഉണ്ടാകും.

Thomondgate- ലെ പദ്ധതിയിൽ 63 പുതിയ വീടുകളാണ് നിർമ്മിക്കുക. 1 മുതൽ 3 വരെ ബെഡ്ഡുകൾ ഉള്ള വീടുകളാകും ഇവ.

Hyde Road Park-ലെ Speakers Corner-റിൽ 36 വീടുകൾ നിർമ്മിക്കുമെന്നും അധികൃതർ പറഞ്ഞു. ഇവ ഒന്ന്, രണ്ട് ബെഡ്ഡുകൾ വീതമുള്ളവയാകും.

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 2021-ന്റെ രണ്ടാം പാദത്തിൽ നിർമ്മാണ ജോലികൾ ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: