നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു

നോര്‍ത്ത് ഡബ്ലിനിലെ Ballymun-ലുള്ള Belclare-ല്‍ മധ്യവയസ്‌കന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്ത് ഉടനടി ഗാര്‍ഡ സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇദ്ദേഹം മരിച്ചിരുന്നു. നാല്‍പ്പതിലേറെ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്.

Kinahan-Hutch ക്രിമിനല്‍ സംഘത്തിലുള്ള ഒരാളുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൊലപാതകത്തിന് അതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവുള്ളവര്‍ Ballymun Garda Station-മായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: