അയർലണ്ടിലെ സ്‌കൂളുകൾ മാർച്ച് 1 മുതൽ; ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി രണ്ട് ഓപ്‌ഷനുകൾ

അയര്‍ലണ്ടിലെ സ്‌കൂളുകള്‍ മാര്‍ച്ച് 1 മുതല്‍ ഘട്ടം ഘട്ടമായി തുറക്കാനും, ലീവിങ് സെര്‍ട്ട് പരീക്ഷ നടത്താനും തീരുമാനിച്ചതായി റിപ്പോർട്ട്. ലീവിങ് സെര്‍ട്ട് എഴുത്തുപരീക്ഷയായും, calculated grade രീതിയിലും നടത്തപ്പെടും. ഇതില്‍ ഏത് രീതി വേണമെന്ന് ഓരോ വിദ്യാര്‍ത്ഥിക്കും സ്വയം തെരഞ്ഞടുക്കാം. ചൊവ്വാഴ്ചത്തെ മീറ്റിങ്ങില്‍ മന്ത്രിസഭ ഇത് സംബന്ധിച്ചുള്ള രേഖയില്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

മാര്‍ച്ച് 1 മുതലുള്ള രണ്ട്-മൂന്ന് ആഴ്ചകളില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും തുറക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടം ഘട്ടമായാകും ഇത്. ഫെബ്രുവരി 22-ന് ശേഷമുള്ള ആഴ്ചയില്‍ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. ഭാഗികമായാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കുക. മാര്‍ച്ച് 1-ന് ശേഷം പ്രൈമറി സ്‌കൂളുകളും, പിന്നാലെ സെക്കന്‍ഡറി സ്‌കൂളുകളും പ്രവര്‍ത്തനമാരംഭിക്കും.

Share this news

Leave a Reply

%d bloggers like this: