അയർലണ്ടിൽ വീണ്ടും ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി Revolut; പണമിടപാടുകൾക്ക് ഇനി കൈ പൊള്ളും

അയര്‍ലണ്ടിലെ പ്രമുഖ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിങ് ആപ്പായ Revolut തങ്ങളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ATM-കളില്‍ നിന്നും പണം പിന്‍വലിക്കുക, ഇന്റര്‍നാഷണല്‍ മണി ട്രാന്‍സാക്ഷന്‍ എന്നീ സേവനങ്ങള്‍ക്കാണ് ഫീസ് വര്‍ദ്ധന. രാജ്യത്തെ 1.2 മില്യണോളം Revolut ഉപഭോക്താക്കളെ തീരുമാനം പ്രതികൂലമായി ബാധിക്കും. Foreign exchange transaction-കള്‍ക്ക് കഴിഞ്ഞ വേനല്‍ക്കാലത്ത് Revolut ഫീസ് വര്‍ദ്ധിപ്പിച്ചിരുന്നു.

ഏപ്രില്‍ 9 മുതല്‍ Standard Revolut account ഉപയോഗിക്കുന്നവര്‍ക്ക് മാസം സൗജന്യമായി നടത്താവുന്ന ATM ഇടപാടുകള്‍ക്ക് പരിധിയുണ്ടാകും. നിലവില്‍ 200 യൂറോയ്ക്ക് ശേഷം വീണ്ടും പണം പിന്‍വലിക്കുകയാണെങ്കില്‍, ആ തുകയുടെ 2% ഫീസായി ഈടാക്കുകയാണ് Revolut ചെയ്യുന്നത്. എന്നാല്‍ പുതിയ നിയന്ത്രണമനുസരിച്ച് മാസം 200 യൂറോ പരിധി കൂടാതെ, സൗജന്യമായി പരമാവധി 5 ATM ഇടപാടുകള്‍ മാത്രമേ നടത്താനാകൂ. അതിലധികം ഇടപാട് വേണമെങ്കില്‍ ഫീസ് നല്‍കേണ്ടിവരും. മിനിമം ഫീ 1 യൂറോ ആയിരിക്കും. തങ്ങള്‍ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കുകയല്ലെന്നും, കൂടുതല്‍ ഇടപാട് നടത്തുന്നതിന് ഫീസ് ഈടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും Revolut പറയുന്നു.

Single Euro Payments Area, UK, Switzerland എന്നവിടങ്ങളിലേയ്ക്കുള്ള ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍ ഫ്രീയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. Cross-border, Swift international transfer എന്നിവയ്ക്ക് 30% അല്ലെങ്കില്‍ 5 യൂറോ (തുക, രാജ്യം എന്നിവ അനുസരിച്ച്) എന്ന നിലയിലാണ് ഫീസ്.

Share this news

Leave a Reply

%d bloggers like this: