പുതിയ വൈറസ് വേരിയന്റ്: അയർലണ്ടിൽ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും വൈകും

കോവിഡ് കാരണം അടച്ചിട്ട അയര്‍ലണ്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീളാന്‍ സാധ്യത. പുതിയ വൈറസ് വേരിയന്റ് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ പെട്ടെന്ന് തുറക്കേണ്ടതില്ല എന്ന നിലപാടാണ് ടീച്ച്‌ഴ്‌സ് യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ എടുക്കുന്നത്. നേരത്തെ മാര്‍ച്ച് 1 മുതല്‍ ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാമെന്നായിരുന്നു ധാരണ.

നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ സ്‌കൂള്‍ തുറക്കാമെന്ന് കൃത്യമായി ഒരു തീയതി പറയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി വ്യാഴാഴ്ച മന്ത്രിസഭാ ഉപസമിതി യോഗം കൂടാനിരിക്കുകയാണ്. പുതിയ കൊറോണ വൈറസ് വേരിയന്റ് സംബന്ധിച്ചുള്ള European Centre for Disease Control-ന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.

Share this news

Leave a Reply

%d bloggers like this: