സോഷ്യൽ മീഡിയ ഇടപെടലുകളിൽ കരുതൽ വേണം; അയർലണ്ടിലെ Traveller സമൂഹത്തിനെതിരെ ട്വീറ്റ് ചെയ്ത Shannon Group Plc ചെയർമാൻ പുറത്ത്

അയര്‍ലണ്ടിലെ Shannon Group Plc-യുടെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്നും Aaron Forde-നെ അവസാന നിമിഷം വിലക്കി. ബിസിനസുകാരനായ Aaron Forde-ന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തല്‍സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന്, അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഗതാഗത മന്ത്രി Eamon Ryan പ്രസ്താവനയില്‍ വ്യക്തമാക്കി. ചെയര്‍മാനായി മറ്റൊരാളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്വിറ്ററിലെ ഒരു പോസ്റ്റില്‍ താനുപയോഗിച്ച ‘അനാവശ്യ വാചകങ്ങളുടെ’ പേരില്‍ മാപ്പ് ചോദിക്കുന്നതായി കാട്ടി Aaron Forde മന്ത്രിക്ക് രാജിക്കത്ത് നല്‍കി. Traveller വിഭാഗത്തിന് എതിരായായിരുന്നു Forde-ന്റെ ട്വീറ്റ്. Traveller വിഭാഗത്തോട് മാപ്പ് ചോദിക്കുന്നതായും Forde രാജിക്കത്തില്‍ വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2019 വരെ 16 വര്‍ഷക്കാലം കാര്‍ഷിക ബിസിനസ് സ്ഥാപനമായ Aurivo-യുടെ CEO ആയിരുന്നു Forde. Shannon-Limerick പ്രദേശത്തെ സാമ്പത്തിക ഉയര്‍ച്ചയ്ക്കും പദ്ധതികള്‍ക്കുമായി 2014-ല്‍ രൂപീകരിച്ചതാണ് Shannon Group Plc.

Share this news

Leave a Reply

%d bloggers like this: