അയർലണ്ടിൽ seasonal employment permit സംവിധാനം നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ചെറിയ കാലയളവിലേയ്ക്കുള്ള ജോലിക്കാര്‍ക്ക് അയര്‍ലണ്ടില്‍ seasonal employment permit നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നിലവിലെ സര്‍ക്കാര്‍ പോളിസിയുടെ കാതലായ മാറ്റമല്ല ഇതെന്നും, ഇപ്പോഴുള്ള സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്നും Department of Enterprise, Trade and Employment പ്രിന്‍സിപ്പല്‍ ഓഫീസര്‍ Fiona Ward വ്യക്തമാക്കി.

2020-ല്‍ 16,400 പേര്‍ക്ക് employment permit-കള്‍ നല്‍കിയതായും Ward പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1% വര്‍ദ്ധനയാണ് ഇത്. ആകെ പെര്‍മിറ്റില്‍ ഭൂരിഭാഗവും ആരോഗ്യം, വിവരസാങ്കേതിക വിദ്യ, കൃഷി എന്നീ മേഖലകളിലെ ജോലിക്കാരാണ്.

Horticulture പോലുള്ള മേഖലകളില്‍ ചെറിയ കാലയളവില്‍ താമസിച്ച് ജോലിയെടുക്കുന്നവര്‍ക്കാണ് seasonal employment permit നല്‍കുക. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി അയര്‍ലണ്ടില്‍ നിലവില്‍ ഇത്തരമൊരു സംവിധാനമില്ലെന്നും Ward വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: