ബ്രസീലിയൻ കൊറോണ വൈറസ് സ്‌ട്രെയിൻ അയർലണ്ടിൽ; 3 പേർക്ക് സ്ഥിരീകരിച്ചു

ബ്രസീലിയന്‍ കൊറോണ വൈറസ് വേരിയന്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറങ്ങിയ മൂന്ന് പേരെ ക്വാറന്റൈനിലേയ്ക്ക് മാറ്റിയതായി HSE. ഈ വേരിയന്റ് കൂടുതല്‍ വ്യാപനത്തോത്ത് ഉള്ളതായേക്കാമെന്ന മുന്നറിയിപ്പും HSE അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ബ്രസീലില്‍ നിന്നും എത്തിയവരാണ് പുതിയ വൈറസ് സ്‌ട്രെയിന്‍ സ്ഥിരീകരിച്ച മൂന്ന് പേരും. ഇവര്‍ സഞ്ചരിച്ച തീയതിയോ, ടെസ്റ്റ് ചെയ്ത ദിവസമോ HSE വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്ന് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക അധികൃതര്‍ പരിശോധിക്കുകയാണ്.

കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഈ സാഹചര്യത്തില്‍ HSE വ്യക്തമാക്കി. എന്തെങ്കിലും രോഗലക്ഷണമുണ്ടായാല്‍ വീടിന് പുറത്തിറങ്ങാതെ GP-യെ ഫോണില്‍ ബന്ധപ്പെടണം. യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണ്ട രാജ്യങ്ങളുടെ പട്ടിക ചുവടെ:

    Brazil

    UAE

    Austria

    Angola

    Botswana

    Burundi

    Cape Verde

    Democratic Republic of the Congo

    Lesotho

    Malawi

    Eswatini

    Mauritius

    Mozambique

    Namibia

    Rwanda

    Seychelles

    South Africa

    Tanzania

    Zambia

    Zimbabwe

Share this news

Leave a Reply

%d bloggers like this: