Maynooth-ലെ കണ്ണായ സ്ഥലത്ത് 9 വീടുകളുടെ പ്ലാനിങ് പെർമിഷൻ ഉള്ള വസ്തു 10 ലക്ഷം യൂറോയ്ക്ക് സ്വന്തമാക്കാൻ മലയാളികൾക്ക് സുവർണ്ണാവസരം

കില്‍ഡെയര്‍ കൗണ്ടിയിലെ Maynooth-ല്‍ വീടുകളുടെ നിര്‍മ്മാണത്തിന് എല്ലാ അനുമതിയും ലഭിച്ച 1 ഏക്കര്‍ സ്ഥലം വില്‍പ്പനയ്ക്ക്. ഏജന്റായ Sherry FitzGerald Brady O’Flahetry-യാണ് 1 മില്യണ്‍ യൂറോയ്ക്ക് സ്ഥലം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. എട്ട് semi-detached house, ഒരു detached house എന്നിവ നിര്‍മ്മിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിച്ച പ്രദേശമാണ് ഇത്.

Maynooth town centre-ല്‍ നിന്നും 500 മീറ്റര്‍ മാത്രം തെക്ക് മാറിയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. Parklands residential scheme, Railpark estate എന്നിവ സമീപപ്രദേശങ്ങളാണ്. Maynooth University, സ്‌കൂളുകള്‍, കടകള്‍ എന്നിവിടങ്ങളിലേയ്ക്ക് ഇവിടെ നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് ഉള്ളത്. Maynooth റെയില്‍വേ സ്റ്റേഷനില്‍ നിന്നും 300 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ എന്നതും പ്രദേശത്തിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു. M4 മോട്ടോര്‍വേയ്ക്ക് അടുത്തായതിനാല്‍ ഡബ്ലിന്‍ സിറ്റി സെന്ററിലേയ്ക്കുള്ള യാത്ര എളുപ്പവുമാണ്.

Offr.io എന്ന സൈറ്റില്‍ മാര്‍ച്ച് 26 മുതല്‍ സ്ഥലത്തിനായി ലേലം വിളി ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: