കോവിഡിന്റെ പിടി അയയുമ്പോൾ യാത്രക്കാർക്ക് ശുഭവാർത്തയുമായി Ryanair. അവരുടെ പുതിയ ആകർഷകമായ പദ്ധതി എന്തെന്നറിയാമോ?

കോവിഡിന്റെ പിടിയിൽ അകപ്പെട്ട് സ്വന്തം വീടുകളിൽ ഒരു വർഷത്തൊളം കഴിയേണ്ടി വന്ന ജനങ്ങൾ യാത്രകൾ നടത്താൻ വെമ്പുകയാണ്. ഈ അവസരത്തിൽ വളരെ ആകർഷകമായ ഒരു ആശയവുമായി Ryanair രംഗത്തെത്തിയിരിക്കുന്നു.

Ryanair-ൽ ബുക്ക് ചെയ്ത ഫ്ലൈറ്റ് മാറുന്നതിനായി ഇനി പണം നൽകേണ്ട ആവശ്യമില്ല. ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ഫ്ലൈറ്റുകൾക്ക് ഈ ഇളവുകൾ ബാധകമാണ്.

ബുക്ക് ചെയ്ത ഫ്ലൈറ്റുകൾ 2021 ഒക്ടോബർ വരെ രണ്ട് തവണ മാറുന്നതിന് പണം ഈടാക്കുകയില്ല. വാക്സിൻ വിതരണം വർദ്ധിക്കുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയും യാത്രകൾ കൂടുകയും ചെയ്യും. ഫ്ലൈറ്റ് മാറേണ്ട സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർക്ക് അധികം ചിലവില്ലാതെ അത് സാധിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: