AstraZeneca വാക്സിൻ വീണ്ടും ജനങ്ങളിലേക്കെത്തുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി

AstraZeneca വാക്സിൻ സുരക്ഷിതമാണെന്നും മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ തലവനായ Emer Cooke പറഞ്ഞു. എന്നിരുന്നാലും രക്തം കട്ടപിടിക്കുന്നതായി ഒരു ആരോപണം വന്നതുകൊണ്ട് ജനങ്ങൾ അക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ എടുത്തവരിൽ ഒരു ചെറിയ കൂട്ടം ആൾക്കാർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്നതായി പരാതി പറഞ്ഞിട്ടുള്ളത്.

രക്തം കട്ടപിടിക്കുന്നതിന്റെ വ്യക്തമായ കാരണം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ട് റെഗുലേറ്റർ ഇപ്പോഴും ചില അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 20 മില്യൺ ജനങ്ങളിൽ വാക്സിനേഷൻ കഴിഞ്ഞപ്പോൾ disseminated intravascular coagulation എന്ന അവസ്ഥ ഏഴ് പേരിലാണ് കണ്ടെത്തിയത്. 18 പേരിൽ cerebral venous sinus thrombosis എന്ന അസുഖവും കണ്ടെത്തി. ജർമ്മനി, ഇറ്റലി, സ്പെയിൻ, നോർവേ, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഇവ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുവതികളിലാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. പുകവലി, contraceptives-ന്റെ ഉപയോഗം എന്നിവയാണോ ഈ അവസ്ഥ ഉണ്ടാകാനുള്ള കാരണമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: