ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ സമർപ്പിച്ചവർക്ക് ഇനി കാത്തിരിപ്പിന്റെ കാലം. റോഡ് സുരക്ഷാ അതോറിറ്റിയുടെ വിശദീകരണമെന്ത്?

അപേക്ഷകൾ സമർപ്പിച്ച എല്ലാവർക്കും ടെസ്റ്റുകൾ നടത്തിയാൽ പൂർത്തിയാക്കാൻ ബാക്കിയുള്ള ടെസ്റ്റുകൾ നടത്താൻ 20 ആഴ്ചകളെടുക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി തുറന്നു പറഞ്ഞു. വരുന്ന ആഴ്ചകളിൽ ടെസ്റ്റിനായി 6068 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്, അതോടൊപ്പം 62193 പേരാണ് ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാൻ കാത്തുനിൽക്കുന്നത്.

നിയന്ത്രണങ്ങൾ തുടരുന്ന അത്രയും നാൾ ആളുകൾ എത്ര ആഴ്ചകൾ കാത്തിരിക്കേണ്ടി വരുമെന്ന് കൃത്യമായി പറയാനാകില്ല. അത്യാവശ്യ ജോലിക്കാരെയാണ് മുഖ്യമായും ടെസ്റ്റിനായി പരിഗണിക്കുന്നത്. പുതിയ സാഹചര്യത്തിൽ കാര്യങ്ങൾ വളരെ പതിയെയാണ് നീങ്ങുന്നത്. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അപേക്ഷിച്ച മുറയ്ക്കായിരിക്കും ടെസ്റ്റിന് വിളിക്കുക.

80000 ആൾക്കാരാണ് തിയറി ടെസ്റ്റ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ഒരു മാസം 50000 ടെസ്റ്റുകളാണ് പരമാവധി നടത്താൻ സാധിക്കുക. അതുകൊണ്ട് തന്നെ ടെസ്റ്റുകൾ ഓൺലൈനായി നടത്താനും റോഡ് സുരക്ഷാ അതോറിറ്റി ആലോചിക്കുന്നുണ്ട്. Pro Proctor എന്നാണ് ഓൺലൈൻ തിയറി ടെസ്റ്റ് സേവനത്തിന്റെ പേര്. ഡിസംബർ ജനുവരി മാസങ്ങളിൽ അതിന്റെ ഒരു ട്രയൽ നടത്തിനോക്കിയിരുന്നു. ട്രക്ക്, ബസ്സ് എന്നിവയ്ക്ക് ഉപയോഗിച്ചതിന് ശേഷം ഇപ്പോള് വാഹനങ്ങളുടെയും ടെസ്റ്റുകളിൽ ഈ രീതി പ്രയോഗിക്കും.

തിയറി ടെസ്റ്റുകൾ എത്രയും പെട്ടെന്ന് തുടർന്നാലെ മുടങ്ങിക്കിടക്കുന്നവരുടേതുകൂടി അധികം വൈകാതെ തീർക്കാനാകുകയുള്ളെന്ന് പലരും അഭിപ്രായപ്പെടുന്നു. മറ്റു മേഖലകളിലൊക്കെ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിവരുന്ന ഈ സാഹചര്യത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയും പുരോഗമിക്കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: