ജയിലിൽ പോകേണ്ടി വന്നാലും പള്ളിയിൽ വരുന്ന വിശ്വാസികളെ തടയാനോ പിഴ അടയ്ക്കാനോ തയ്യാറല്ലെന്ന് പള്ളി വികാരി

നോർത്തേൺ അയർലണ്ടിൽ പൊതുവേ പള്ളികൾ ഒക്കെ വിശ്വാസികൾക്ക് തുറന്ന് കൊടുക്കുന്നുണ്ടെങ്കിലും സതേൺ അയർലൻഡിൽ സ്ഥിതി മറിച്ചാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് 5 കിലോമീറ്ററിന് പുറത്ത് സഞ്ചരിക്കാൻ അനുവാദമില്ല. പള്ളികളും അതുകൊണ്ട് തന്നെ അടഞ്ഞു കിടക്കുകയാണ്. എന്നാൽ ചിലർ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നു.

Mullahoran പള്ളി വികാരിയായ ഫാദർ PJ Hughes-നെതിരെ കോവിഡ് നിയമങ്ങൾ ലംഘിച്ചു എന്ന പരാതിയിന്മേൽ ഗാർഡ €500 പിഴ ചുമത്തിയിരുന്നു. പിന്നീടും പള്ളിയിലേക്ക് പോയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ നവംബറിൽ അവസാന മുന്നറിയിപ്പും നൽകിയിരുന്നു. ഈ പ്രവണത അയർലൻഡിനെ ഒരു പോലീസ് രാജ്യമാക്കുമെന്നും പഴയ ഇരുണ്ട കാലത്തേക്ക് തിരിച്ച്കോണ്ട് പോകുമെന്നും ഫാദർ പറഞ്ഞു.

മതത്തിൽ വിശ്വസിക്കുന്നത് മൗലീകാവകാശമാണെന്ന പൂർണ്ണ വിശ്വാസമുള്ളത് കൊണ്ടാണ് ഇപ്പോഴും കുർബാന അർപ്പിക്കാൻ പള്ളിയിൽ പോകുന്നത്. കുർബാനയുടെ സമയം വെളിപ്പെടുത്തിയില്ലെങ്കിൽ പോലും കുർബാന സമയത്ത് പള്ളികൾ തുറന്നു തന്നെ ഇടുമെന്ന വാശിയിലാണ് ഫാദർ Hughes. ജയിലിൽ പോകേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: