സോഷ്യൽ മീഡിയയിൽ വൈറലായി തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ ഡാൻസ്; വീഡിയോ

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാര്‍, നവീന്‍ റസാഖ് എന്നിവരുടെ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ വൈറല്‍ വിഷയം. ക്ലാസ് കഴിഞ്ഞ് കോളജിലെ വരാന്തയില്‍ Boney M-ന്റെ 1978-ലെ ഹിറ്റ് ഗാനമായ ‘Rasputin’ന് ഇവര്‍ ചുവടു വയ്ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രശംസയേറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുകടക്കാനായാണ് തങ്ങള്‍ ഇത്തരമൊരു ശ്രമം നടത്തിയതെന്നാണ് ജാനകിയും, നവീനും പറയുന്നത്. കോളജിലെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളുമാണ് ഇവര്‍. മുമ്പും നിരവധി ഡാന്‍സ് മത്സരങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ നാലാം വര്‍ഷവും.

Share this news

Leave a Reply

%d bloggers like this: