അയർലണ്ടിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരിൽ ഫോൺ കോൾ തട്ടിപ്പ്

സാമൂഹിക ക്ഷേമ വകുപ്പിന്റേതെന്ന പേരില്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകളെ കരുതിയിരിക്കാണമെന്ന മുന്നറിയിപ്പുമായി വകുപ്പ് അധികൃതര്‍. വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന പേരിലാണ് പലര്‍ക്കും ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ ലഭിക്കുന്നത്. നിങ്ങളുടെ PPS നമ്പറില്‍ തട്ടിപ്പ് നടന്നെന്നും, അത് പരിഹരിക്കാനായി PPS നമ്പര്‍, പേര് എന്നിവ നല്‍കി വെരിഫൈ ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ചിലരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സാമൂഹിക ക്ഷേമ വകുപ്പ് ഇത്തരത്തില്‍ യാതൊരു വിധത്തിലുള്ള കമ്മ്യൂണിക്കേഷനും നടത്തുന്നില്ലെന്നും, ആരുമായും PPS നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ പങ്കുവയ്ക്കരുതെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കോളുകള്‍ ലഭിച്ചാല്‍, വിളിക്കുന്നയാളുടെ പേരും വിവരവും ചോദിച്ചറിഞ്ഞ ശേഷം, സാമൂഹിക ക്ഷേമ വകുപ്പിനെ 1890 800 024 (between 9am and 5pm Monday to Friday) എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹികക്ഷേമ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവര്‍, ഔദ്യോഗിക വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

വകുപ്പില്‍ നിന്നും ആരും ഫോണ്‍ കോളോ, മെസേജോ വഴി PPS നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: